സൗദി മാനസികരോഗം ആരോപിച്ചു ! കൈ വെട്ടിയതല്ലെന്നും കെട്ടിടത്തില്‍ നിന്നും താഴെ വീണുണ്ടായയതെന്നും സൗദി

റിയാദ്‌ :ഇന്ത്യന്‍ ജോലിക്കാരിക്ക്‌ മാനസികരോഗം . ആരോപണങ്ങള്‍ നിഷേധിച്ച്‌ സൗദി. ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ വശദീകരണവുമായി സൗദി അറേബ്യ. റിയാദ് പോലീസാണ് ഔദ്യോഗിക വിശദീകരണം നല്‍കിയത്. തൊഴിലുടമ കൈ വെട്ടിയതല്ലെന്നും കെട്ടിടത്തില്‍ നിന്നും താഴെ വീണാണ് കൈ നഷ്ടപ്പെട്ടതെന്നും പോലീസ് അറിയിച്ചു. മാത്രമല്ല തമിഴ്‌നാട്ടുകാരിക്ക്‌ മാനസീകരോഗം ഉണ്ടെന്നും സൗദി . ഇവര്‍ വീട്ടില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചത്‌ മാനസീകരോഗം കൊണ്ടാണെന്നാണ്‌ സൗദി അധികൃതരുടെ വാദം.
കൈ വെട്ടിമാറ്റി എന്ന നിലയില്‍ പുറത്തു വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളിയ സൗദി മന്ത്രാലയം രണ്ടു മാസങ്ങള്‍ക്കു മുമ്പ്‌ സൗദിയില്‍ എത്തിയ മുനിരത്നം മാനസികരോഗിയതായിരുന്നെന്ന്‌ പറഞ്ഞു. സൗദി സ്വദേശിയായ തൊഴിലുടമ കൈ വെട്ടിയതാണെന്ന ആരോപണം അവര്‍ തള്ളി. ജോലി ചെയ്‌തിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ താഴെ വീണാണ്‌ കൈ നഷ്‌ടപ്പെട്ടതെന്നും റിയാദ്‌ പൊലീസ്‌ വ്യക്‌തമാക്കി. തുണികള്‍ കൂട്ടിക്കെട്ടി മൂന്നാംനിലയില്‍ നിന്നും ജനാല വഴി പുറത്തേക്ക്‌ ഇറങ്ങി. അതിനിടയില്‍ താഴേക്ക്‌ വീണു. താഴയുണ്ടായിരുന്ന ജനറേറ്റിന്റെ അറ്റത്ത്‌ വന്നിടിക്കുകയും കൈ മുറിയുകയും ചെയ്‌തു.
മാനസീകാസ്വാസ്‌ഥ്യം ഉണ്ടായിരുന്നതിനാലാണ്‌ തൊഴിലുടമയുടെ വീട്ടില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചത്‌. സൗദി അറേബ്യ എല്ലാ ജനങ്ങളെയും തുല്യരായാണ്‌ കാണുന്നത്‌. നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും അവര്‍ അനുഭവിക്കുന്നുണ്ടെന്നും സൗദി വക്‌താവ്‌ പറഞ്ഞു.തമിഴ്‌നാട്‌ നോര്‍ത്ത്‌ ആര്‍ക്കാട്‌ ജില്ലയിലെ കട്‌പാടിക്കടുത്ത്‌ മൂങ്കിലേരി സ്വദേശിനിയായ കസ്‌തൂരി മുനിരത്‌ന (55)ത്തിന്റെ വലതുകൈ ആണ്‌ വെട്ടിമാറ്റിയത്‌. വലതുകൈ നഷ്‌ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലും റിയാദിലെ കിങ്‌ഡം ആശുപത്രിയിലാണ്‌ കസ്‌തൂരിയെ പ്രവേശിപ്പിച്ചത്‌.

Top