ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുടെ ട്വീറ്റ് രക്ഷയായി; ഏജന്റിന്റെ തട്ടിപ്പില്‍ ദുബൈയില്‍ കുടുങ്ങിയ പഞ്ചാബി പെണ്‍കുട്ടിയെ സുഷ്മ സ്വരാജ് രക്ഷിച്ചു

ദുബൈ: അജ്മാനില്‍ കുട്ടികളെ നോക്കാനുള്ള ജോലിക്കായി എത്തി ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് മറ്റു കഠിന ജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ട സിമരഞ്ജീത് കൗറി(19)നെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് രക്ഷിച്ച് ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചു. ഒരു ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുടെ ട്വീറ്റാണ് കൗറിനെ രക്ഷിക്കാന്‍ സഹായിച്ചത്. 5000 ദിര്‍ഹം ശമ്പളം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് സിമരഞ്ജീത് കൗറിനെ ഏജന്റുമാര്‍ ഈ മാസം 26ന് യുഎഇയിലെത്തിച്ചത്. എന്നാല്‍, ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തി മണിക്കൂറുകളോളം കാത്തിരുന്ന ശേഷമായിരുന്നു ഇവിടത്തെ ഏജന്റ് പ്രതിനിധികള്‍ കൂട്ടിക്കൊണ്ടു പോകാനെത്തിയത്. തുടര്‍ന്ന് അജ്മാനിലേയ്ക്ക് കൊണ്ടുപോയി മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

തന്റെ അവസ്ഥ സിമരഞ്ജീത് കൗര്‍ അമൃത് സര്‍ പണ്ടോരി ഗോല ഗ്രാമത്തിലെ തന്റെ വീട്ടുകാരെ അറിയിക്കുകയും സഹോദരിയില്‍ നിന്ന് വിവരമറിഞ്ഞ ജേണലിസം വിദ്യാര്‍ഥിനി മോണിക്കാ ശര്‍മ അക്കാര്യം മന്ത്രി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്യുകയുമായിരുന്നു. സിമരഞ്ജീത് കൗറിന്റെ പടവും വിമാന ടിക്കറ്റും സഹിതമായിരുന്നു ട്വീറ്റ്: ‘മാം, ഇതെന്റെ സുഹൃത്തിന്റെ സഹോദരിയാണ്. സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു ഇവരില്‍ നിന്ന് പണം വാങ്ങിയ ഏജന്റ് പെണ്‍കുട്ടിയെ ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 2ല്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. അവളുടെ കൈവശം ഒരു ഫോണുമില്ല. അവളുടെ പേര് സിംറാന്‍ എന്നാണ്’- ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുഷമാ സ്വരാജ് ഉടന്‍ തന്നെ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് കാര്യം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോണിക്ക വീണ്ടും ട്വീറ്റ് ചെയ്ത അജ്മാനിലെ ഏജന്റിന്റെ വിവരപ്രകാരം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ സിമരഞ്ജീത് കൗറിനെ കണ്ടെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ഇതുപോലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍ വീണ് ഗള്‍ഫിലെത്തുന്നുണ്ട്. പലരും പലയിടങ്ങളിലായി ദുരിതമനുഭവിക്കുമ്പോള്‍, സിമരഞ്ജീത് കൗറിനെപ്പോലുള്ള അപൂര്‍വം ചിലര്‍ മാത്രം രക്ഷപ്പെടുന്നു. ഗള്‍ഫിലേയും ഇന്ത്യയിലേയും ഏജന്റുമാരുടെ കീഴില്‍ പെണ്‍കുട്ടികളെയും യുവതികളെയും വിദേശത്തേയ്ക്ക് കടത്താന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

Top