ജോലിയും ശമ്പളവും ലഭിക്കാത്ത എൺ‌പതോളം നഴ്സുമാർ അനുഭവിക്കുന്ന ദുരിതത്തിനു താങ്ങായി സുഷമ സ്വരാജ്

കുവൈത്ത് സിറ്റി : ആരോഗ്യമന്ത്രാലയത്തിന്റെ വീസയിൽ കുവൈത്തിൽ എത്തിയ ശേഷം വർഷങ്ങളായി ജോലിയും ശമ്പളവും ലഭിക്കാത്ത എൺ‌പതോളം നഴ്സുമാർ അനുഭവിക്കുന്ന ദുരിതത്തിനു താങ്ങായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് .എൺപതോളം മലയാളി നഴ്സുമാർ അനുഭവിക്കുന്ന ദുരിതവും കുവൈത്തിൽ ഇന്ത്യൻ എൻ‌ജിനീയർമാർ നേരിടുന്ന പ്രശ്നങ്ങളും ഇന്ന് കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽ‌പ്പെടുത്തുമെന്ന് സുഷമ സ്വരാജ് അറിയിച്ചു.

ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.sushama.jpg.image.784.410

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശി എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ നിബന്ധനയാണ് ഇന്ത്യൻ എൻ‌ജിനീയർമാർക്ക് പ്രശ്നമായത്. ഇന്ത്യയിലെ നാഷനൽ ബ്യൂറോ‍ ഓഫ് അക്രഡിറ്റേഷനിൽ (എൻ‌ബി‌എ) അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിലെ സർട്ടിഫിക്കറ്റുകൾ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. അല്ലാത്തവരുടെ ഇഖാമ പുതുക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.രണ്ട് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിമാനത്താവളത്തിൽ കുവൈത്ത് ഏഷ്യ കാര്യങ്ങൾക്കായുള്ള വിദേശകാര്യ ഡപ്യൂട്ടി അസിസ്റ്റന്റ് മന്ത്രി സാലിം അൽ ഹംദാൻ, ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Top