ബസ്സില്‍ വച്ച് നഗ്നതാ പ്രദര്‍ശം; യുവതിയോട് അപമര്യാദയായി പെരുമാറിയ ആളെ യാത്രക്കാര്‍ ഒടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി

കോട്ടയം: ബസ്സില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെ യാത്രക്കാര്‍ ഓടിച്ചിട്ട് പിടികൂടി. മതില്‍ ചാടുന്നതിനിടെ ഗേറ്റിലെ കമ്പിമുന കുത്തിക്കയറി ഇയാളുടെ കഴുത്തില്‍ സാരമായി മുറിവേല്‍ക്കുകയും ചെയ്തു. തണ്ണീര്‍മുക്കം സ്വദേശി ഹരിദാസാണ് (48) പിടിയിലായത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച്ച വൈകുന്നേരം സിഎംഎസ് കോളജിനു മുന്നിലായിരുന്നു സംഭവം. വൈകീട്ട് 5.30ന് ചേര്‍ത്തലയില്‍നിന്ന് കോട്ടയത്തേയ്ക്കുവന്ന സ്വകാര്യ ബസിലാണ് രംഗങ്ങള്‍ അരങ്ങേറിയത്.

ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തിനു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്ത പെണ്‍കുട്ടിയെ തമ്പി ശല്യപ്പെടുത്തുകയായിരുന്നു. തണ്ണീര്‍മുക്കത്തു നിന്നും ബസ് പുറപ്പെട്ടപ്പോള്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്കു താക്കീത് ചെയ്തു. തുടര്‍ന്നു അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും ശല്യപ്പെടുത്തി. ഇതിനിടെ ഉടുമുണ്ട് ഉരിഞ്ഞു നഗ്‌നത കാണിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബസ് സിഎംഎസ് കോളജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ സഹയാത്രക്കാര്‍ ഇടപെട്ടു. ഇതോടെ ഇയാള്‍ ബസിന്റെ ഡോര്‍ തുറന്ന് ഓടുകയായിരുന്നു. ഉടന്‍ ബസ് നിര്‍ത്തി കണ്ടക്ടറും യാത്രക്കാരും പിന്നാലെയോടി. നാട്ടുകാരും ഇയാളുടെ പിന്നാലെ ഓടി. ഓട്ടത്തിനിടയില്‍ സിഎംഎസ് കോളജിന്റെ ഗേറ്റ് ചാടികടക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കാല്‍വഴുതി വീണതോടെ തമ്പിയുടെ കഴുത്തില്‍ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു കമ്പി കുത്തിക്കയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. താടിക്ക് താഴെയായി ആഴത്തില്‍ മുറിവുണ്ട്. നാട്ടുകാര്‍ അറിയിച്ചതോടെ സ്ഥലത്തെത്തിയ വെസ്റ്റ് പോലീസ് ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പൂവാലനു കമ്പി കുത്തികയറിയുള്ള പരിക്ക് ഗുരുതരമല്ലെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. പോലീസ് ചോദിച്ചതിന് വ്യക്തമായ മറുപടി പറയാതിരുന്ന ഇയാള്‍ ആശുപത്രിയിലെത്തിയ ശേഷം ഡോക്ടറോടാണ് പേരും സ്ഥലവും പറഞ്ഞത്. കഴുത്തിലെ മുറിവ് സാരമുള്ളതായതിനാല്‍ സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവച്ചുതന്നെ യുവതിയില്‍നിന്ന് പോലീസ് പരാതി എഴുതിവാങ്ങി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ഡിസ്ചാര്‍ജാകുന്ന മുറയ്ക്ക് അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Top