നാഗ്പൂര്‍: ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് രോഗം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു. അപൂര്‍വ ജനിതക രോഗം ബംധിച്ച കുഞ്ഞ് ജനിച്ചു. തൊലിയില്ലാതെ ആന്തരികാവയവങ്ങള്‍ പുറത്ത് കാണാന്‍ കഴിയുന്ന രോഗമാണ് ഇച്തിയോസിസ്. കൈപ്പത്തിയും കാല്‍വിരലുകളും ഇല്ലാതെ കണ്ണിന്റെ സ്ഥാനത്ത് ചുവന്ന മാംസ കഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക.
മൂക്കിന്റെ സ്ഥാനത്ത് ചെറിയ രണ്ട് ദ്വാരങ്ങളും ചെവിയില്ലാതെയുമാണ് രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ ജനിക്കുക. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ഹാര്‍ലിക്വിന്‍ ബേബി എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പുരിലെ ലത മങ്കേഷ്‌ക്കര്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
1750ല്‍ അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഇത്തരമൊരു കുഞ്ഞ് ആദ്യമായി ജനിച്ചത്. മൂന്നു ലക്ഷത്തില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഈ രോഗം ബാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തൊലിയില്ലാത്തതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബാക്ടീരിയകളും മറ്റു രോഗാണുക്കളും പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.
ശരീരത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിറുത്തുകയോ പെട്രോളിയം ജെല്ലി ഉപയോഗിച്ച് നനയ്ക്കുകയോ വേണം. ഈ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ അധികകാലം ജീവിച്ചിരിക്കാറില്ല.