ക്രിക്കറ്റര്‍ ഷമിയുടെ ഭാര്യയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ് രംഗത്ത്; രണ്ട് മക്കളുടെ അമ്മയാണ് ഹസിനെന്ന് സെയ്ഫുദ്ദീന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഷമിയുടെ പരസ്ത്രീബന്ധങ്ങളുള്‍പ്പെടെ പുറത്താക്കിയിരിക്കുകയാണ് ഹസിന്‍. രാജ്യത്തെ ഉറ്റുകൊടുക്കാന്‍ കൂട്ടുനിന്നെന്നും സെക്‌സ് റാക്കറ്റുമായുള്ള ബന്ധംവും ഹസിന്റെ ആരോപണങ്ങളിലുണ്ട്. ഈ വിവാദം നടക്കുന്നതിനിടെ ഹസിന്റെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയിരിക്കുകയാണ്.

ഇതിനിടെ ഹസിന്‍ ജഹാനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി മുന്‍ ഭര്‍ത്താവ്. ആദ്യ വിവാഹത്തില്‍ ഹസിന് രണ്ട് പെണ്‍മക്കളാണുള്ളത്. അവരുമായി ഹസിന്‍ സ്ഥിരമായി സംസാരിക്കാറുണ്ടെന്ന് മുന്‍ ഭര്‍ത്താവ് പറയുന്നു.’ആഴ്ച്ചയില്‍ രണ്ടോ മൂന്നോ വട്ടം അവരുമായി അവള്‍ സംസാരിക്കാറുണ്ട്. മൂത്തയാള്‍ പത്താം ക്ലാസിലും രണ്ടാമത്തെയാള്‍ ആറാം ക്ലാസിലുമാണ്. ‘ മുന്‍ ഭര്‍ത്താവ് സെയ്ഫുദ്ദീന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഹമ്മദ് ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന മോഡലായിരുന്നു ഹസിന്‍ ജഹാന്‍. ഐപിഎല്‍ മത്സരങ്ങളില്‍ ചിയര്‍ ലീഡര്‍ കൂടിയായിരുന്നു അക്കാലത്ത് ഹസിന്‍ ജഹാന്‍. സിനിമയില്‍ വലിയ താരമാകണം എന്നായിരുന്നു ഹസിന്‍ ജഹാന്റെ ആഗ്രഹമെങ്കിലും അത് സാധ്യമായില്ല. ഐപിഎല്‍ കാലത്താണ് ഷമിയുമായി ഹസിന്‍ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. രണ്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും 2012ല്‍ വിവാഹിതരാകുന്നത്. അതോടെ ഹസിന്‍ ജഹാന്‍ തന്റെ മോഡലിംഗ് കരിയറും ജോലിയും ഉപേക്ഷിച്ചു.

ഷമിയുമായുള്ള വിവാഹം നടക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നു. രണ്ട് പെണ്‍കുട്ടികളായിരുന്നു വിവാഹസമയത്ത് ഹസിന്‍ ജഹാന് ഉണ്ടായിരുന്നത്. ആദ്യ വിവാഹ ബന്ധം പല കാരണങ്ങള്‍ കൊണ്ടും അധികനാളുകള്‍ നീണ്ടു നിന്നിരുന്നില്ല. എസ്‌കെ സൈഫുദ്ദീനാണ് ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവ്. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ഭാര്യയെക്കുറിച്ച് സൈഫുദ്ദീന്‍ പ്രതികരിച്ചിരിക്കുന്നത്. ഇവരുടെ വിവാഹബന്ധത്തിലുള്ള രണ്ട് പെണ്‍മക്കളും താമസിക്കുന്നത് സൈഫുദ്ദീനൊപ്പമാണ്.

ഹസിന്‍ ജഹാന്റെ മൂത്ത മകള്‍ പത്താം ക്ലാസുകാരിയാണ്. ഇളയ മകള്‍ ആറാം ക്ലാസ്സിലും പഠിക്കുന്നു. രണ്ട് മക്കളേയും ഹസിന്‍ ജഹാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്ന് സൈഫുദ്ദീന്‍ പറയുന്നു. ഹസിന്‍ ജഹാനുമായുള്ള സൈഫുദ്ദീന്റെ വിവാഹവും പ്രണയ വിവാഹം ആയിരുന്നു. ഹസിന്‍ ജഹാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സൈഫുദ്ദീന്‍ ആദ്യമായി പ്രണയാഭ്യര്‍ത്ഥ്യന നടത്തിയത്. അക്കാലത്ത് ഹസിന്‍ ജഹാന്‍ പഠനത്തിലും കായിക മത്സരങ്ങളിലും മുന്നിലായിരുന്നുവെന്ന് സൈഫുദ്ദീന്‍ ഓര്‍ക്കുന്നു.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് സൈഫുദ്ദീന്‍ ഹസിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. 2002ലായിരുന്നു ഇരുവരുടേയും വിവാഹം. 2010ല്‍ ഹസിന്‍ ജഹാന്‍ സൈഫുദ്ദീനില്‍ നിന്നും വിവാഹ മോചനം നേടി. എന്തിനാണ് ഹസിന്‍ ജഹാന്‍ വിവാഹ മോചനം നേടിയത് എന്ന ചോദ്യത്തിന് സൈഫുദ്ദീന് മറുപടിയില്ല. തന്നെ എന്തിനാണ് ഉപേക്ഷിച്ച് എന്ന് ഹസിന്‍ ജഹാന് മാത്രമേ അറിയൂ എന്ന് സൈഫുദ്ദീന്‍ പറയുന്നു. തങ്ങള്‍ തമ്മില്‍ പലപ്പോഴായി വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സൈഫുദ്ദീന്‍ തുറന്ന് സമ്മതിക്കുന്നു.എന്നാല്‍ ഹസിന്‍ ജഹാന് സ്വന്തം കാലില്‍ നില്‍ക്കണമെന്നും സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സൈഫുദ്ദീന്‍ പറയുന്നു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം തനിക്ക് ഹസിന്‍ ജഹാനുമായി ഒരു ബന്ധവും ഇല്ലെന്നും അവരുടെ വ്യക്തി ജീവിതത്തില്‍ താന്‍ ഇടപെടില്ലെന്നും സൈഫുദ്ദീന്‍ വ്യക്തമാക്കുന്നു.

Top