
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കിട്ട് എട്ടിന്റെ പണി കൊടുത്ത് ചാരക്കേസിൽ ആൻറണിയെ വിശുദ്ധനാക്കി കുമ്പസാരിച്ച ഹസന് ഉപകാരസ്മരണ. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് എം.എം.ഹസ്സന്‍ തുടരും. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ എംഎം ഹസൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നായിരുന്നു എഐസിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ പിസിസി അധ്യക്ഷൻമാര്‍ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് രാഹുൽ ഗാന്ധി തീരുമാനിച്ചതോടെ ഹസന്‍റെ കാലാവധി നീട്ടി നൽകിയിരിക്കുകയാണ് എഐസിസി.
ജില്ലാ നെതൃത്വം മാറുന്നതും വൈകും. കെപിസിസി പുന:സംഘടന മരവിപ്പിച്ചു. ജനറൽ സെക്രട്ടറി ജനാര്‍ദ്ദനൻ ദ്വിവേദിയാണ് വാര്‍ത്താകുറിപ്പിലൂടെ തീരുമാനം അറിയിച്ചത്. ചാരക്കേസിൽ കെ കാരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തെ എകെ ആന്‍റണി എതിര്‍ത്തിരുന്നുവെന്ന ഹസന്‍റെ പരാമര്‍ശം എ ഗ്രൂപ്പിന്‍റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
ഇതിനിടെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഹസനടക്കമുള്ള പിസിസി തുടരാൻ രാഹുൽ ഗാന്ധി അനുമതി നൽകിയത്. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് മാറ്റം വരുത്തുമെന്ന സൂചനയും എഐസിസി നൽകുന്നു