പട്ന: കൊടുംചൂടില്‍ ഉരുകുകയാണ് ബിഹാര്‍. ഉഷ്ണ തരംഗത്തില്‍ 24 മണിക്കൂറിനുള്ളില്‍ 46 പേര്‍ മരണപ്പെട്ടു. നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തത്.
മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഗയ, പട്ന എന്നിവടങ്ങളില്‍ 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി വരെ 27 പേരാണ് ഉഷ്ണതരംഗം മൂലം മരിച്ചതെന്ന് ഔറംഗാബാദ് സിവില്‍ സര്‍ജന്‍ ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. നിരവധിപേര്‍ ചികില്‍സിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയയില്‍ 14 പേര് മരിച്ചതായി ജില്ലാ മജിസ്ട്രേട്ട് അഭിഷേക് സിങ് പറഞ്ഞു. നവാഡയില്‍ അഞ്ച് പേര് മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഗയയിലും, നാഗടയിലും അറുപതോളം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്.
മരിച്ച കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കുവെന്ന് മന്ത്രി പ്രഖ്യാപിച്ചു. സംഭവത്തില്‍ മന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. അതേസമയം ആളുകള്‍ക്ക് പകല്‍സമയം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.