തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തേക്കു പോകരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി.

Top