കേരളത്തില്‍ നാളെ മഴ കനക്കും; ഒരു ജില്ലയില്‍ ഓര്‍ഞ്ച് അലര്‍ട്ട്; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നാളെ മഴ കനക്കും. ഒന്‍പത് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയെ കരുതിയിരിക്കണം. ഇന്നും പരക്കെ മഴ സാധ്യതയുണ്ട്. ആലപ്പുഴ, എറണകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കന്‍ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളില്‍ മഴ ശക്തമാകുന്നത്.

Top