നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്ത്. കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

മുംബൈ: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്തെത്തി. മുംബൈയ്ക്ക്‌ 50 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. 110 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റടിച്ചത്. ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മുംബൈ, താന ജില്ലകളിലേക്ക് പ്രവേശിക്കും. പല ഭാഗങ്ങളിലും കനത്ത മഴയും കടൽക്ഷോഭവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. നിസര്‍ഗ മുംബൈയിലും താനെയിലും പാല്‍ഘറിലും റായ്ഗഢിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയായി പാല്‍ഘര്‍ മേഖലയില്‍നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിലെ ചേരികളിലും തെരുവുകളിലും താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ പ്രത്യേക മുൻകരുതൽ സംവിധാനം ഏർപ്പെടുത്തി.

Top