തിരുവനന്തപുരം∙ തെക്കന്‍ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നെയ്യാർ അണക്കെട്ട് തുറക്കുമെന്ന് ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണന്‍. നാലു കവാടങ്ങള്‍ ഇന്ന് രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറക്കുന്നത്. കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു നടപടിയെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ തീരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞെങ്കിലും എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ മഴയാണ്.
അതേസമയം, വയനാട്ടിലും മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിലെത്തുന്ന മുഖ്യമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ സുൽത്താൻ ബത്തേരിയിലേക്കു പോകും. റോഡ് മാർഗം മേപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച് മലപ്പുറത്തേക്കു പോകുമെന്നാണ് റിപ്പോര്‍ട്ട്.