കനത്തമഴ കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍..ഇടമലയാറിൽ റെഡ് അലർട്ട്. അഞ്ചു മണിക്കൂറിനുള്ളിൽ വെള്ളം ആലുവയിലെത്തും.ഇടുക്കി ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാം തുറന്നേക്കും

കോട്ടയം: ഇടവിളക്ക് ശേഷം കേരളത്തിൽ കനത്ത മഴ .കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുന്നു, രണ്ടുദിവസം കൂടി മഴ തുടരും.മഴ വീണ്ടും ശക്തമായതോടെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പ്രധാന ഡാമുകളിൽ ഒന്നായ ഇടമലയാർ ഡാം നാളെ തുറക്കും. ഡാം പരിസരത്ത് കെഎസ്ഇബി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടു മണിയോടെ ഡാമിന്റെ ഷട്ടർ ഉയർത്താനും 164 ഘന മീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാനും തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡ്‌ അറിയിച്ചു.ഒരുമണിക്കൂറോളം സമയം ഷട്ടര്‍ തുറക്കുമെന്നാണ് വിവരം. 168.2 മീറ്ററാണ്‌ ഇടമലയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ്‌ പരമാവധി സംഭരണ ശേഷി. ഇടമലയാറിലെ വെള്ളം തുറന്നുവിടുമ്പോൾ പെരിയാറിൽ ഒന്നര മീറ്റര്‍ കൂടി ജലം ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അഞ്ചുമുതല്‍ ആറു മണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം.

കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍, വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി, നിലമ്പൂര്‍ താലൂക്കില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് ഒഴികെ അവധി, മുക്കം – കക്കാടംപൊയില്‍ റോഡില്‍ മണ്ണിടിഞ്ഞു, പീച്ചി, മലങ്കര, ബാണാസുരസാഗര്‍, മലമ്പുഴ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി, ജാഗ്രതാ മുന്നറിയിപ്പു നൽകി.EDAMALAYAR DAMവയനാട് ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി നിലയ്ക്കാത്ത മഴയാണ്. ലക്കിടി ലക്ഷംവീട് കോളനിയിലെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു നാലംഗം കുടുംബം മണ്ണിനടിയില്‍പ്പെട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. മഴ തുടരുന്നതിനാൽ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൈത്തിരിയുടെയും പഴയ വൈത്തിരിയുടെയും ഇടയില്‍ മണ്ണിടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു. ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നു കലക്ടറുടെ നിര്‍ദേശം. കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2396.96 അടിയാണു നിലവിലെ ജലനിരപ്പ് (ഉച്ചയ്ക്ക് ഒന്നിനുള്ള കണക്ക്). ഇന്നലെ രാത്രി ഒൻപതിനുള്ള കണക്കു പ്രകാരം ഇത് 2396.28 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റർ മഴ ലഭിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാൽ പരീക്ഷണ തുറക്കൽ (ട്രയൽ റൺ) നടത്താനാണു സർക്കാരിന്റെ തീരുമാനം.

2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Top