തിരുവനന്തപുരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

തിരുവനന്തപുരം ജില്ലയിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴ. അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നഗരത്തില്‍ സാധാരണ ഗതിയില്‍ വെള്ളക്കെട്ടുണ്ടാതകാത്ത സ്ഥലങ്ങളില്‍ പോലും വെള്ളം കയറി. രണ്ട് മണിക്കൂറോളം ശക്തമായി മഴ പെയ്യുകയായിരുന്നു. തിരുവനന്തപുരം നഗരത്തിന് പുറമെ നെയ്യാറ്‌റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. തമ്പാനൂ,രും കിഴക്കേക്കോട്ടയുമടക്കം നഗരത്തിലെ പ്രധാന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. യാത്രക്കാര്‍ ഏറെ വലഞ്ഞു. ഓണക്കാലത്ത് മാറി നിന്ന ശേഷമുണ്ടായ കനത്ത മഴയ്ക്ക് കാരണം തണ്ടര്‍ സ്റ്റോം ആണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. ഇനിയും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ടെന്നാണ് വിവരം. രാവിലെ പത്ത് മണിക്ക് ശേഷമായിരുന്നു മഴ ആരംഭിച്ചത്. സാധാരണ വെള്ളക്കെട്ട് അനുഭവപ്പെടാത്ത വഞ്ചിയൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും ഇത്തവണ വെള്ളത്തിനടിയിലായി. ബസ് അടക്കമുള്ള വാഹനങ്ങള്‍ വെളളത്തില്‍ മുങ്ങിപ്പോയി.

Top