കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നു. മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്നതിലും വലിയ തോതിൽ പ്രകൃതി രൗദ്രഭാവം തുടരുകയാണ് .സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് ഇന്നും തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണസംഖ്യ 75 കടന്നു. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി മാത്രം 34 പേരാണ് മരിച്ചത്. പത്തനംതിട്ടയിലേക്ക് കൂടുതല്‍ ദുരന്തനാവിരണ സേയനയും സൈന്യവും എത്തിയിട്ടുണ്ട്. ശ്രമകരമായ രക്ഷാ ദൗത്യമാണ് നടക്കുന്നത്. നിരവധി പേര്‍ ഉള്‍പ്രദേശങ്ങളില്‍ ഉണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പോകുന്ന ബോട്ടുകള്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഭക്ഷണവും കരുതിയിട്ടുണ്ട്.
കോഴിക്കോട് ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നത് എട്ടായിരം പേര്‍. ഊര്‍ങ്ങാട്ടേരിയില്‍ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടി നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്.കാസര്‍ഗോഡ് പാലക്കുന്നില്‍ 27 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 110 പേരാണ് ദുരിതാശ്വാസ കാമ്പുകളില്‍ ഉള്ളത്. ഇപ്പോഴും കാസര്‍ഗോഡ്മഴ തുടരുന്നു. കണ്ണൂരില്‍ രാമന്തളിയില്‍ പുഴയില്‍ വീണ് ഒരാള്‍ മരിച്ചു. അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടി. ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത് മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
മഴക്കെടുതിയില്‍ സഹായം ആവശ്യമായവര്‍ ആദ്യം ആശ്രയിക്കേണ്ടത് 1077 എന്ന ടോള്‍ഫ്രീ നമ്പറിലാണ്. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറുകളിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം.
പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481