മോദി മാജിക്ക് അസ്തമിക്കുന്നു..ബിജെപി ഭരിക്കുന്നത് എട്ട് സംസ്ഥാനങ്ങലായി ചുരുങ്ങി !! രാഷ്ട്രീയ ഭൂപടം മാറുന്നു.

ദില്ലി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ആയതോടെ മോദിയുടെ മാജിക് അവസാനിക്കുകയാണ് . രാഷ്ട്രീയ ഭൂപടത്തിൽ നിന്നും ബിജെപിയുടെ ശക്തി കുറയുന്നു . വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ എത്തി ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും ഇതോടെ മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിജെപിയുടെ കൈവശം 13 സംസ്ഥാനങ്ങളിലെ ഭരണമുണ്ടായിരുന്നു. മറ്റ് ആറ് സംസ്ഥാനങ്ങളില്‍ ആറ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് കൈവിട്ടതോടെ നിലവില്‍ ബിജെപി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്.

എട്ട് സംസ്ഥാനങ്ങളില്‍ ബിജെപി മറ്റ് കക്ഷികളുമായി ചേര്‍ന്ന് ഭരിക്കുന്നുണ്ട്. 2018 മാര്‍ച്ചില്‍ ഭരിക്കുന്നതും സഖ്യത്തിലിരിക്കുന്ന സംസ്ഥാനങ്ങളും ചേര്‍ത്ത് 70 ശതമാനത്തോളം ബിജെപിയുടെ കൈവശമായിരുന്നു. ഇത് വെറും 34 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 2018 അവസാനത്തോടെ രാഷ്ട്രീയപരമായി ബിജെപിയുടെ പതനം തുടങ്ങിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കൈവിട്ടു, ഇതില്‍ രാജസ്ഥാനും മധ്യപ്രദേശും ചെറിയ മാര്‍ജിനാണ് പരാജയപ്പെട്ടത്. എന്നാല്‍ ഛത്തീസ്ഗഡില്‍ നാണംകെട്ട തോല്‍വിയാണ് നേരിട്ടത്. ഈ വര്‍ഷം ഒക്ടോബറില്‍ ബിജെപിക്ക് മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായി. ഉദ്ധവ് താക്കറെയുടെ ശിവസേന, കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. ഹരിയാനയില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട് ജെജെപിയുമായി സഖ്യമുണ്ടാക്കേണ്ടി വന്നു. നേരത്തെ കശ്മീരിലും ബിജെപി സര്‍ക്കാരിന്റെ ഭാഗമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇവിടെ ബിജെപി, പിഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഇവിടെ തിരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമേ ബിജെപി തിരിച്ചെത്തുമോ എന്ന് പറയാനാവൂ. നേരത്തെ 2014ല്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗോവ, അരുണാചല്‍ പ്രദേശ് എന്നിവ ഒറ്റയ്‌ക്കോ അതല്ലെങ്കില്‍ സഖ്യമായോ ഭരിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക, മിസോറം, പഞ്ചാബ്, ഒഡീഷ, ബംഗാള്‍, തെലങ്കാന എന്നിവ മാത്രമായിരുന്നു. 2018ല്‍ ഇത് 21 വരെ എത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നാണ് തോല്‍വികള്‍ തുടര്‍ച്ചയായി എത്താന്‍ തുടങ്ങിയത്. പ്രാദേശിക രാഷ്ട്രീയത്തിന്റെ അതിപ്രസരവും പ്രാദേശിക വൈകാരികതകളും ബിജെപിയുടെ ദേശീയത നിറഞ്ഞ രാഷ്ട്രീയത്തെ തകര്‍ത്തിരിക്കുകയാണ്.

Top