ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; വിജയികള്‍ക്ക് അഭിനന്ദനവുമായി മോദി. ജനവിധി അംഗീകരിക്കുന്നുവെന്ന് അമിത് ഷാ

ന്യൂഡല്‍ഹി:ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഹേമന്ത് സോറന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഹേമന്ത് സോറന് അഭിനന്ദനം അറിയിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നതിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മഹാസഖ്യത്തിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു.

വര്‍ഷങ്ങളോളും ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയത്‌നിച്ച എല്ലാ കാര്യകര്‍ത്താക്കളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം കുറിച്ചു. ജനങ്ങളെ സേവിക്കുന്നത് ഇനിയും തുടരുമെന്നും പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാര്‍ഖണ്ഡിലെ ജനവിധി അംഗീകരിക്കുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജാര്‍ഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നു. അഞ്ച് വര്‍ഷം ജാര്‍ഖണ്ഡിനെ സേവിക്കാനുള്ള അവസരം നല്‍കിയതിന് ജനങ്ങളോട് നന്ദി അറിയിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധരായി തുടരും. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന എല്ലാ പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top