ജാര്‍ഖണ്ഡില്‍ അടിപതറി ബിജെപി !!മഹാസഖ്യം ഭൂരിപക്ഷത്തിലേക്ക്; കോണ്‍ഗ്രസ് ആഘോഷം.

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മഹാസഖ്യത്തിന് നേരിയ ഭൂരിപക്ഷം. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് മുന്‍തൂക്കം. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. ബിജെപി വെറും 23 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി മഹാസഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ഇപ്പോള്‍ 42 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. ഇതോടെ മഹാ സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.

മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹേമന്ദ് സോറന് കീഴിലാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്, അദ്ദേഹം മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രിയാകും, തേജസ്വി യാദവ് പറഞ്ഞു.ഷിബുസോറന്റെ പിന്‍ഗാമിയും 2014 ല്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ദ് സോറന്‍ ഇത്തവണ രണ്ട് സീറ്റുകളിലായിരുന്നു മത്സരിച്ചത്. ധുംകയില്‍ നിന്നും ബെര്‍ഹതിയില്‍ നിന്നുമാണ് ഹേമന്ദ് മത്സരിച്ചത്. ധുംകയില്‍ ആദ്യ ഘട്ടത്തില്‍ ഹേമന്ദ് ലീഡ് ചെയ്തിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ പിന്നിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബെര്‍ഹതിയില്‍ അദ്ദേഹം മുന്നിലാണ്. കോണ്‍ഗ്രസ് 31 സീറ്റിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 43 സീറ്റിലും ആര്‍ജെഡി 7 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ബിജെപി ഇത്തവണ ഒറ്റയ്ക്കായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. അതേസമയം ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന സാധ്യത തെളിയുന്നതോടെ ജെവിഎം മഹാസഖ്യവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണെന്നാണ് സൂചന.സര്‍ക്കാര്‍ രൂപീകരണത്തിനായി ജെവിഎം നേതാവ് ബാബു ലാല്‍ മറാണ്ടിയുമായി ബിജെപി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും വലിയ ഒറ്റകക്ഷിക്കൊപ്പം ജെവിഎം സഖ്യം ചേര്‍ന്നേക്കുമെന്നാണ് സൂചന. ജെവിഎം നാല് സീറ്റുകളിലാണ് മുന്നേറുന്നത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി ഇതിനോടകം പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.

Top