കറുത്ത പശുവിനെ ബലിനല്‍കുമെന്ന് ആദിവാസി നേതാവ്; പ്രഖ്യാപനം ബിജിപി സർക്കാരിനെ വെല്ലുവിളിച്ച്

പശുവിനെ ബലിനല്‍കുമെന്ന് പരസ്യമായി വെല്ലുവിളിച്ച് ആദിവാസി നേതാവ്. ബിജെപി സര്‍ക്കാരിനോടാണ് ആദിവാസി നേതാവായ ബന്ദു ടര്‍ക്കിയുടെ വെല്ലുവിളി. ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കും തടയാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് വെല്ല് വിളിക്കുകയാണ് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്മന്ത്രിയുമായ ബന്ദു.

സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളില്‍ ശിലകള്‍ സ്ഥാപിക്കുന്ന ആദിവാസികളുടെ പത്താല്‍ഗഢ് എന്ന ആചാരത്തിനെതിരെ സര്‍ക്കാര്‍പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പരസ്യമായ വെല്ലുവിളി നടത്തി ടിര്‍ക്കി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്താല്‍ഗഢിനെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ബന്ദുവിന്റെ അഭിപ്രായം. കാലങ്ങള്‍ പഴക്കമുള്ള ആചാരമാണിത്. ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സര്‍ക്കാര്‍ നീക്കത്തേയും കാണുന്നത്. പത്താല്‍ഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്. ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനില്‍ക്കാനാകില്ലെന്നും ടര്‍ക്കി പറഞ്ഞു.

ഫെബ്രുവരി 17ന് ബന്‍ഹോറയില്‍ പത്താല്‍ഗഢിക്കു സമീപം കറുത്ത പശുവിനെ ബലിനല്‍കും. ഇതു തടയാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലവിളിക്കുകയാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ അനസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്. ഭരണകൂടങ്ങള്‍ ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും ടിര്‍ക്കി വ്യക്തമാക്കി

Top