കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്…അടിപതറി ബിജെപി;മുഖ്യമന്ത്രി കരുനീക്കംതുടങ്ങി പാര്‍ട്ടി സര്‍ക്ക‍ാര്‍ തന്നെ വരുമെന്ന് രഘുബര്‍ ദാസ്

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം ഉണ്ടെങ്കിലും ഭരണം നിലനിർത്താൻ കരുനീക്കം തുടങ്ങി ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ജാര്‍ഖണ്ഡില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്ക‍ാര്‍ വരുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് ആവർത്തിച്ച് രംഗത്ത് വന്നു . തിരെഞ്ഞെടുപ്പ് ഫലം വരുന്നതിനിടയാണ് അവകാശവാദവുമായി മുഖ്യമന്ത്രി രംഗത്ത് വരുന്നത്. സഖ്യകക്ഷികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നെന്നും അദ്ദേഹം പറ‍ഞ്ഞു. അതേസമയം ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെഎംഎം മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക് എത്തുകയാണ് .81 സീറ്റുകളില്‍ 43 സീറ്റുകള്‍ നേടി ലീഡ് നിലയില്‍ മഹാസഖ്യം കേവലഭൂരിപക്ഷം നേടി. ബിജെപിക്ക് തിരിച്ചടിയായ തിരഞ്ഞെടുപ്പില്‍ ഗോത്രമേഖലകളില്‍ ജെഎംഎം മികച്ച നേട്ടമുണ്ടാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായ സാഹചര്യത്തിൽ ബിജെപിക്ക് നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചു. ഇഞ്ചോടിച്ച് പോരാട്ടമാണ് സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും കാണാന്‍ കഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിരുന്നു.നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി ഇതിനോടകം പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.

Top