ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള ചാരമായി!!ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രയേലി സൈന്യം കൊലപാതകവിവരം പുറംലോകത്തെ അറിയിച്ചത്. “ലോകത്തെ ഭീകരവാദവൽക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല” എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ട്വീറ്റ്.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ആസ്ഥാനം തവിടുപൊടിയായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തകർന്ന കെട്ടിടങ്ങളിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള ഉണ്ടായിരുന്നുവെന്ന് ആദ്യമേ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, കൊല്ലപ്പെട്ടതായി ലെബനനോ ഹിസ്ബുള്ളയോ ഇസ്രായേലോ സ്ഥിരീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കി ഐഡിഎഫ് രം​ഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തെ ഭീതിയിലാഴ്‌ത്താൻ ഇനി ഹസ്സൻ നസറുള്ളയ്‌ക്ക് സാധ്യമാവില്ലെന്ന കുറിപ്പാണ് ഐഡിഎഫ് എക്സിൽ പങ്കുവച്ചിരിക്കുന്നത്. ബെയ്റൂട്ടിലേക്ക് നടത്തിയ കനത്ത വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ചാരമായെന്ന് സ്ഥിരീകരിക്കുകയാണ് ഇസ്രായേൽ. കൂടാതെ ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് ലെഫ്. കേണൽ നദാവ് ഷോഷാനിയും വാർത്ത സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ തലവനായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹസ്സൻ നസറുള്ള.

തെക്കന്‍ ബെയ്റൂത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ജനസാന്ദ്രതയുള്ള പ്രദേശമായ ദഹിയേയില്‍ ഒന്നിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. കുറഞ്ഞത് 9 പേരെങ്കിലും മരിക്കുകയും 90-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹിസ്ബുല്ലയുടെ മിസൈല്‍ ആയുധശേഖരത്തിന്റെ പകുതിയോളം ഇല്ലാതാക്കിയെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, ഇസ്രായേല്‍ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ഉണ്ടായത്. ലെബനില്‍ ഇതുവരെ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

 

Top