ഡബ്ലിന്‍: കേരള റിബില്‍ഡ് എകസെല്‍ലേന്‍സി അവാര്‍ഡ് ഹൈബി ഈഡന്‍ എംഎല്‍എയ്ക്ക്. ഡബ്ലിനിലെ ടാലെയില്‍ വെച്ച് നടന്ന മഹാത്മാ ഗാന്ധി യുടെ നൂറ്റി അന്‍പതാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഓ ഐ സി സി അയര്‍ലന്‍ഡ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ജനറല്‍ സെക്രട്ടറി ശ്രീ അനീഷ് കെ .ജോയ് സ്വാഗതം ആശംസിച്ചു. പൊതുയോഗം ഔദ്യോഗികമായി അയര്‍ലണ്ടിന്റെ ഏറ്റം പ്രായം കുറഞ്ഞ ടി .ഡി (ഐറിഷ് പാര്‍ലമെന്റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചേംബേഴ്സ് ഉത്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 – ജന്മ ആഘോഷങ്ങള്‍ക്കിടെയില്‍ അയര്‍ലണ്ടിലെ ടി ഡി യായ ഡെപ്യൂട്ടി ജാക്ക് ചാമ്പേഴ്‌സും ഇന്ത്യന്‍ എംബസ്സിയുടെ കൗണ്‍സിലോര്‍ ശ്രീ സോംനാഥ് ചാറ്റര്‍ജിയും ചേര്‍ന്നാണ് കേരള റീ ബില്‍ഡ് എക്‌സെല്‍ലേന്‍സി അവാര്‍ഡ് പ്രഖ്യാപിച്ചത്.
കേരളത്തെ നടുക്കിയ 2018 ലെ പ്രളയ ദുരന്തത്തെ അതിജീവിക്കാനായി അക്ഷീണം പ്രവര്തിച്ചുകൊണ്ടിരിക്കുന്ന പൊതു പ്രവര്‍ത്തകരില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രളയ ദുരന്തത്തെ അതിജീവിക്കുന്നതിനായി പുനര്‍നിര്‍മാണം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളായിരുന്നു അവാര്‍ഡ് കമ്മിറ്റിയുടെ മുഴുവനായ മാനദണ്ഡവും. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഡബ്ലിനില്‍ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ അവാര്‍ഡ് നിശയില്‍ ശ്രീ ഹൈബി ഈഡന് അവാര്‍ഡ് സമ്മാനിക്കും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍ ചെയര്‍മാനും സാബു വിജെ അനീഷ് കെ ജോയ് എന്നിവര്‍ അംഗങ്ങളായ അംഗങ്ങളായ പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ചേരാം ചേരാനെല്ലൂര്‍ പദ്ധതിയും തണല്‍ പദ്ധതിയുമാണ് ശ്രീ ഹൈബി ഈഡന് ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി സ്റ്റഡി സെന്ററിന്റെയും ഒഐസിസി അയര്‍ലണ്ടിന്റെയും ആഭിമുഖ്യത്തില്‍ കേരള റീ ബില്‍ഡ് എക്‌സെല്‍ലേന്‍സി അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഈ പദ്ധതികളില്‍ വിധവകള്‍, രോഗികള്‍, മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ എന്നീ ഗുണഭോക്താക്കള്‍ക്ക് പ്രധാന പരിഗണന നല്‍കി. അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ രാജീവ് നഗര്‍ കോളനിയില്‍ 30 വീടുകള്‍ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ ഏഴു വീടുകളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയായും കഴിഞ്ഞു.
റ്റാലയിലെ പ്ലാസ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഐറിഷ് എം പി ജാക്ക് ചേംബേഴ്സ്, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ശ്രീ സോമനാഥ് ചാറ്റര്‍ജി, അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍ ശ്രീ ശശാങ്ക് ചക്രവര്‍ത്തി, അയര്‍ലണ്ടിലെ ജയ്പൂര്‍ ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശ്രീ ആശിഷ് ദിവാന്‍ ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍, ഒഐസിസി അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി ശ്രീ അനീഷ് കെ. ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അവാർഡ് നു അർഹമായ മാനദണ്ഡങ്ങൾ
ചേരാം ചേരാനെല്ലോർ പദ്ധതിയും തണൽ പദ്ധതിയുമാണ് ശ്രീ ഹൈബി ഈഡന് ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സ്റ്റഡി സെന്ററിന്റെയും ഒഐസിസി അയർലണ്ടിന്റെയും ആഭിമുഖ്യത്തിൽ കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡിന് അർഹമാക്കിയത്.
ഈ പദ്ധതികളിൽ വിധവകൾ, രോഗികൾ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ എന്നീ ഗുണഭോക്താക്കൾക്ക് പ്രധാന പരിഗണന നൽകി. അഞ്ചു മാസങ്ങൾക്കുള്ളിൽ രാജീവ് നഗർ കോളനിയിൽ 30 വീടുകൾ നിർമ്മാണം ആരംഭിക്കുകയും അതിൽ ഏഴു വീടുകളുടെ താക്കോൽദാനം ചെയ്തിട്ടുള്ളതാണ്ഈ ഉദ്യമം മുപ്പതു വീടുകളിലേക്ക് വളർന്നു വരുന്ന സാഹചര്യത്തിലാണ് ഹൈബിയെ തേടി അവാർഡ് പ്രഖ്യാപനം അയർലണ്ടിൽ നടന്നത്.