സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍; പരാതിക്കാരിയുടെ ഹര്‍ജി തള്ളി

സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. സി.ബി.ഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളി.

അതേസമയം, ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. അടുത്തമാസം 18ന് കെ ബി ഗണേഷ്‌കുമാര്‍ കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top