100% കോവി‍ഡ് വാക്സിൻ: നേട്ടം കൈവരിച്ച് ഹിമാചൽ പ്രദേശ്

ന്യൂഡൽഹി: ഇന്ത്യയിൽ 100 ശതമാനം പേരും കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ച ആദ്യ സംസ്​ഥാനമായി ഹിമാചൽ പ്രദേശ്​. സംസ്​ഥാനത്ത്​ 18 വയസിന്​ മുകളിലുള്ള 53,86,393പേർ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ചതോടെയാണ് പുതിയ നേട്ടം കൈവരിച്ചത്. ആഗസ്​റ്റ്​ അവസാനത്തോടെ അർഹരായ എല്ലാവർക്കും ആദ്യ ഡോസ്​ നൽകിയ സംസ്​ഥാനം ഹിമാചൽ പ്രദേശാണെന്നും സർക്കാർ വക്താവ്​ അറിയിച്ചു.

കോവിഡ്​ മുൻനിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്​പൂർ എയിംസിൽ പ്രത്യേക ചടങ്ങ്​ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. പൗരൻമാർക്ക്​ വാക്​സിൻ കുത്തിവെയ്​​പ്പെടുക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ ​പ്രവർത്തകർക്ക്​​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ പ​ങ്കെടുക്കും. മുഖ്യമന്ത്രി ജയ്​ റാം താക്കൂർ, കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂർ, സംസ്​ഥാന ആരോഗ്യ മന്ത്രി രാജീവ്​ സായ്​സൽ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top