സ്ത്രീകള്‍ അമ്മയാകാന്‍ വൈകിയാൽ സങ്കീര്‍ണതയിലേക്ക് നയിക്കും.സ്ത്രീകള്‍ക്ക് അമ്മയാകാന്‍ അനുയോജ്യമായ പ്രായം 22 മുതല്‍ 30 വരെ’; നിര്‍ദ്ദേശവുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: സ്ത്രീകള്‍ക്ക് അമ്മയാകാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 30 വരെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. വിവാഹം കഴിക്കാനും അമ്മയാകാനും സ്ത്രീകള്‍ ശരിയായ സമയം തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്ത്രീ അമ്മയാകുമ്പോഴുള്ള സങ്കീര്‍ണത ഒഴിവാക്കാന്‍ ശരിയായ പ്രായത്തില്‍ തന്നെ വിവാഹം കഴിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.നിയമപരാമായുള്ള ഭർത്താവാണെങ്കിൽക്കൂടി 14 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തിയ ആയിരക്കണക്കിന് ഭർത്താക്കന്മാർ അടുത്ത അഞ്ച്-ആറ് മാസത്തിനുള്ളിൽ അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ അമ്മയാകാന്‍ വൈകരുത്. ഇത് പിന്നീട് സങ്കീര്‍ണതയിലേക്ക് നയിക്കും. ഒരു സ്ത്രീ അമ്മയാകാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 30 വരെയാണ്. ഈ പ്രായമായിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകള്‍ ഉടന്‍ തന്നെ വിവാഹം കഴിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പെണ്‍കുട്ടി നേരത്തെ അമ്മയാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ പലരും ചെയ്യുന്നത് പോലെ അധിക കാലം വൈകിക്കരുത്. ഓരോന്നിനും അനുയോജ്യമായ പ്രായമുണ്ട്. ദൈവം നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുവാഹത്തിയിലെ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

14 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നത് കുറ്റകരമാണെന്നും വിവാഹിതനായ ഭര്‍ത്താവ് ആണെങ്കില്‍ പോലും അത് കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ആയിരക്കണക്കിന് ഭര്‍ത്താക്കാന്മാരാണ് അറസ്റ്റിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ത്രീ വിവാഹം കഴിക്കാനുള്ള പ്രായം 18 ആണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരിമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇങ്ങനെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ശൈശവ നിരോധന നിയമപ്രകാരം വിചാരണ ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന മാതൃശിശു മരണനിരക്ക് തടയുന്നതിനാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് നടപടിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ശരീശരി 31 ശതമാനം വിവാഹങ്ങളും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Top