ഹിന്ദി ദേശീയ ഭാഷയല്ലെന്ന് ശശി തരൂര്‍,ഇംഗ്ലീഷ് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കുമെന്ന് വെങ്കയ്യ നായിഡു

ന്യുഡൽഹി :ഹിന്ദി ദേശീയ ഭാഷയല്ലെന്ന് ശശി തരൂര്‍ എം‌പി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതും മനസിലാക്കാന്‍ എളുപ്പമുള്ളതുമായ ഭാഷ മാത്രമാണ് ഹിന്ദിയെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഹിന്ദി രാഷ്ട്രഭാഷയാണെന്നും ഹിന്ദി പഠിക്കേണ്ടത് അനിവാര്യമാണെന്നും ഇംഗ്ലീഷിന് അമിത പ്രാധാന്യം നല്‍കരുതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.രാജ്യത്തിന് പുരോഗതിയുണ്ടാവാന്‍ ഹിന്ദി ഭാഷ പഠിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഹിന്ദിയാണ് നമ്മുടെ മാതൃഭാഷ. ഓരോ ഇന്ത്യക്കാരന്റെയും വ്യക്തിത്വം കൂടിയാണത്. അതില്‍ നാം അഭിമാനം കൊള്ളണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.അതേസമയം, ഇംഗ്ലീഷ് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇംഗ്ലീഷ് പഠിക്കുമ്പോള്‍ നമ്മുടെ മനസ് പശ്ചാത്യ ജനങ്ങളുടേതിന് തുല്യമാകും. അത് നമ്മുടെ രാജ്യത്തിന്റെ താല്‍പര്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. വെങ്കയ്യ നായിഡു പറഞ്ഞതിനോടാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയാണെന്നും ഇംഗ്ലീഷിനോട് അമിതമായ താല്‍പ്പര്യം രാജ്യത്തിന്‍റെ പുരോഗതിക്കുതന്നെ തടസമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദി ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ശശി തരൂര്‍ പറയുന്നത്. എന്നാണ് നമുക്ക് ഒരു ദേശീയ ഭാഷയുണ്ടായതെന്ന് ഒമര്‍ അബ്‌ദുള്ളയും ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top