ആശുപത്രികളും കാവി വത്കരിച്ച് യോഗി സർക്കാർ: യുപിയിൽ ഇനി ബഡ്ഷീറ്റുകളും ഹിന്ദു

സ്വന്തം ലേഖകൻ

മീററ്റ്: യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ മുതൽ സർക്കാരിന്റെ സമസ്ത മേഖലകളിലും ഹൈന്ദവ വത്കരണം നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നു തുടങ്ങി ഗോ സംരക്ഷണപ്രവർത്തനവും മാംസ നിരോധനവും അടക്കമുള്ള മുന്നോട്ടു വയ്ക്കുന്ന യോഗി സർക്കാർ ഇപ്പോൾ ആശുപത്രികളെയാണ് കടന്നു പിടിച്ചിരിക്കുന്നത്. ആശുപത്രികളിൽ എല്ലാ ദിവസവും മാറി മാറി വിരിക്കുന്ന ബെഡ്ഷീറ്റുകൽ ഹിന്ദു ദൈവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഹിന്ദു ബഡ്ഷീറ്റുകളാണ് ഉൾപ്പെടുത്തുന്നത്. ആദ്യഘട്ടമായി മീററ്റിലെ പി.എൽ ശർമ ജില്ലാ ആശുപത്രിയിൽ ഇനി മുതൽ രോഗികൾ കിടക്കുക ‘ഹിന്ദു’ ബെഡ് ഷീറ്റിലാവും. എഴു വ്യത്യസ്ത നിറങ്ങളിലുള്ള ബെഡ്ഷീറ്റാണ് ഹിന്ദു ബെഡ്ഷീറ്റ് എന്ന പേരിൽ ദൈവങ്ങളുമായി ബന്ധപ്പെടുത്തി ആശുപത്രിയിൽ ഉപയോഗിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഴ്ചയിലെ ഓരോ ദിവസവും ഓരോ ഹിന്ദു ദൈവത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപെയിന്റെ ഭാഗമായി വിബ്‌ജ്യോർ അനുസരിച്ചുള്ള ബെഡ്ഷീറ്റുകൾ ഉപയോഗിക്കണമെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിരുന്നു. ‘ഓപ്പറേഷൻ ഇന്ദ്രധനുഷ്’ എന്ന് പേരിട്ട ഈ പദ്ധതിയെയാണ് പി.എൽ ശർമ ആശുപത്രി അധികൃതർ ദൈവങ്ങളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നത്.

രോഗികളെ ഓരോ ഹിന്ദു ദൈവങ്ങളെ ഓർമ്മിപ്പിക്കാനാണ് വ്യത്യസ്ത നിറം ഉപയോഗിക്കുക. തിങ്കളാഴ്ച വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റാണ് ഉപയോഗിക്കുക, ശിവനുമായി ബന്ധപ്പെട്ട നിറമാണ് വെള്ള. ചൊവ്വാഴ്ച ഓറഞ്ച് ബെഡ്ഷീറ്റാണ് ഉണ്ടാവുക ഇത് ബജ്‌റംഗ് ബലി ഹനുമാനുമായി ബന്ധപ്പെട്ട നിറമാണ്.

ബുധനാഴ്ച ബുദ്ധനെയാകും രോഗികൾക്ക് ഓർമ്മപ്പെടുത്തുക പച്ച നിറത്തിലുള്ള ബെഡ്ഷീറ്റാണ് ഇതിനായി വിരിക്കുക. വ്യാഴാഴ്ച മഞ്ഞ നിറമാണ് ഉപയോഗിക്കുന്നത് ഇത് സായിബാബയെ പ്രതിനിധീകരിക്കുന്നതാണ്. ശനിദേവന്റെ നീല നിറത്തിലുള്ള ബെഡ്ഷീറ്റാണ് ശനിയാഴ്ചയ്ക്ക് നൽകിയിരിക്കുന്നത്. പർപ്പിൾ, പിങ്ക് നിറങ്ങളാണ് വെള്ളിയാഴ്ചക്കും ഞായറാഴ്ചക്കും വേണ്ടി മാറ്റിവെച്ചിട്ടുള്ളത്.
‘സ്വച്ഛ് ഭാരത് ക്യാംപെയിന്റെ കായക് കൽപ് പദ്ധതിക്കുകീഴിലുള്ള ഓപ്പറേഷൻ ഇന്ദ്രധനുസ് പറയുന്നത് ആഴ്ചയിലെ ഏഴുദിവസങ്ങളിൽ വ്യത്യസ്ത നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കണമെന്നാണ്. എന്നാൽ വിബ്‌ജ്യോർ പിന്തുടരാതെ ഓരോ നിറത്തിലുള്ള ബെഡ്ഷീറ്റിനെയും ഓരോ ദൈവങ്ങളുമായി ബന്ധപ്പെടുത്തി വിരിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നെന്ന്’ ആശുപത്രി സൂപ്രണ്ട് ഡോ.പികെ ബൻസാൽ പറഞ്ഞു.

12 ലക്ഷം രൂപയാണ് ചെലവഴിച്ച് 4,900 ബെഡ്ഷീറ്റുകൾ ആശുപത്രി ഇതിനോടകം വാങ്ങിക്കഴിഞ്ഞു.

Top