ശരീരഭാരം കൂടിയാല്‍ നടിമാരെ വിമര്‍ശിക്കാന്‍ നിരവധിപ്പേരാണ് രംഗത്തെത്തുക. കരീന കപൂര്‍, ഐശ്വര്യ റായ്, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, മീരാ ജാസ്മിന്‍, ശരണ്യ മോഹന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. ഹോളിവുഡും ഇക്കാര്യത്തില്‍ പിന്നിലല്ല. അവിടത്തെ നടിമാരും ഇത്തരം വിമര്‍ശനങ്ങളില്‍ ദു:ഖിതരാണ്. ഓസ്‌കര്‍ നേടിയ നടി അന്നെ ഹത്താവെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. ഇപ്പോള്‍ താരം പൂര്‍വസ്ഥിതിയിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ശരീരഭാരം കുറയ്ക്കാനായി ജിമ്മില്‍ കഷ്ടപ്പെടുന്ന അന്നെയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കമാണിത്. തന്നെ പരിഹസിച്ചവര്‍ കുറച്ചു മാസം കഴിഞ്ഞാല്‍ പറയും, ഇത് താനല്ലെന്ന്. അത്തരത്തിലുള്ള മേക്കോവറായിരുക്കും ഉണ്ടാകുക എന്ന് നടി കുറിച്ചു. ഡീ റീസ് സംവിധാനം ചെയ്യുന്ന സയന്റിഫിക് ത്രില്ലര്‍ ഒ-2 എന്ന ചിത്രമാണ് നടി അഭിനയിക്കാന്‍ പോകുന്നത്. ദി ലാസ്റ്റ് തിങ് ഹി വാണ്ടഡ് എന്ന ജോണ്‍ ഡിഡ്യോണിന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.
തടിച്ചിയെന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി ഹോളിവുഡ് നടി
Tags: actress