കൊച്ചി: കേരളത്തിന്റെ ചീഫ് സിക്രട്ടറി പോസ്റ്റിലിരിക്കുന്ന ആള്‍ കേരളാ ഭരണത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് തലവാനാണ്. അത്തരത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ തലവനായ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനടക്കം കേരള ഭരണത്തില്‍ നുഴഞ്ഞുകയറി ഉന്നത ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും ബ്ളൂ ബ്ലാക്ക്മെയില്‍ ചെയ്ത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറിയ ശക്തികള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് നടപടി എടുക്കാന്‍ സാധിക്കുമോ? കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ നടന്ന ഈ ബ്ലൂ ബാക്ക്മെയിലിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നാരദ എന്ന ഓണ്‍ലൈന്‍ പത്രത്തിലെ ഇപ്പോഴത്തെ നടത്തിപ്പുകാരില്‍ പ്രധാനികള്‍ ആയിരുന്നു. പത്ര പ്രവര്‍ത്തനമായിരുന്നില്ല ലക്ഷ്യം. വനിതാ സ്റ്റാഫിനെ അയച്ച് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെയും, മന്ത്രിമാരായവരേയും ,മന്ത്രിമാരുടെ സ്റ്റാഫിനേയും മറ്റുപലരേയും പല വിധത്തില്‍ ട്രാപ്പില്‍ ആക്കുകയായിരുന്നു.കേരള സംസ്ഥാനത്തിലെ സെക്രട്ടറീതല ഉന്നത ഉദ്യോഗസ്തനേയും ഉദ്യോദസ്ഥരേയും സെക്സ് ട്രാപ്പില്‍ കുരുക്കി ദിവസങ്ങളോളം നീണ്ട രഹസ്യ ശ്രംഗാരം ഓഡിയോ ആയും വീഡിയോ ആയും റെക്കോഡ് ചെയ്യാനായതായിരുന്നു തെഹല്‍ക്കയിലെ മുന്‍ പ്രധാനിയും ഇപ്പോള്‍ നാരദ ഓണ്‍ലൈന്‍ പത്രം നടത്തുന്നവരുടെയും ബ്ലാക്ക്മെയില്‍ ജേണലിസത്തിന്റെ പ്രധാന വഴിതിരിവ്.
ഇതുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണിയന്‍ പുറത്തുവിട്ടിരുന്നു. യൂണിയന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്, പ്രവാസി ശബ്ദം എന്നീ ഓണ്‍ ലൈന്‍ മാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.തുടര്‍ന്ന് ഓണ്‍ലൈനില്‍ അത് വൈറലാവുകയും നിരവധി നവമാധ്യമങ്ങള്‍ അത് പുന പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിന്റെ മുന്‍ ചീഫ് സിക്രട്ടറിയേ ലക്ഷ്യം വെച്ച് ബ്ലൂ ബ്ലാക്ക്മയില്‍ ചെയ്യാന്‍ ഒരു പെണ്‍കുട്ടിയെ അയച്ച് നികൃഷ്ടമായ മാധ്യമ വേശ്യാവൃത്തിയാണ് ആ ഓഡിയോവില്‍ ഉള്ളത്. സെക്രട്ടറീതല ഉന്നത ഉദ്യോഗസ്ഥനെ ലൈംഗീകമായി ആനന്ദിപ്പിച്ച ശേഷം എല്ലാം പെണ്‍കുട്ടി തന്റെ എഡിറ്ററുമായി പങ്കുവയ്ക്കുന്നു. പക്ക മാധ്യമ അരാജകത്വം..ഗൂഢാലോചന, പണം തട്ടാനും കേരളത്തിന്റെ ഭരണം അട്ടിമറിച്ചതുമായ അധമ മാധ്യമ പ്രവര്‍ത്തനം. ഇത്രയുമൊക്കെ ആ വീഡിയോയില്‍ ഉണ്ടായിട്ടും എന്തേ നാടു ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ ഒരു അന്വേഷണം നടത്തുന്നില്ല. ജനങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ ആ വീഡിയോ വീണ്ടും കൊടുക്കുന്നു.
ഇന്ത്യന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍ ആവശ്യപ്പെടുന്നത്..
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഒരു അന്വേഷണത്തിന് തയ്യാറാണോ? ഈ ഓഡിയോയില്‍ ഗുരുതമായ ക്രിമിനല്‍ കുറ്റകൃത്യവും, കേരളത്തിന്റെ ഭരണം അട്ടിമറിച്ച് ഉന്നതരെ കുടുക്കി അതിലൂടെ വന്‍ അഴിമതിയും സാമ്പത്തിക ലാഖവും നിഗൂഡമായ വഴിവിട്ട പല നിയമനങ്ങളും പ്രൊജക്ടുകളും നടത്തിയത് ഹീനമായ നീക്കമായിരുന്നു.ഇത്തരം ജേണലിസ്റ്റുകളേയും അവര്‍ക്ക് വീണ് കൊടുത്ത് കേരള ഭരണത്തെ സ്ത്രീ ശരീരത്തിന്റെ ചൂടില്‍ ഒറ്റി കൊടുത്ത ഭരണാധികാരികളേയും വെറുതേ വിറ്റാനാവില്ല .അവരെ നിയമത്തിന്റെ മുന്നില്‍ കേരള ജനതക്ക മുന്നില്‍ കൊണ്ടുവരണം .
കേരളത്തെ വിറ്റുകാശാക്കിയെന്നു സൂചനയും തെളിവുകളുമുള്ള ഐഎഎസ് ഉദ്യോഗസ്ഥനടക്കം കുടുങ്ങിയ ഹണി ട്രാപ്പിങ്ങുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടും അന്വേഷണത്തിന് ഡി ജി പി ഉത്തരവിടാതിരുന്നതിന് പിന്നില്‍ ഉന്നത സമ്മര്‍ദ്ദം ഉണ്ടായിരുന്നു .അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമാണ് അന്വേഷണം ആവശ്യമാണെന്ന സംസ്ഥാന പൊലീസ് മേധാവിയുടെയും ഇന്റലിജന്‍സ് മേധാവിയുടെയും നിലപാടിന് എതിര് നിന്നതെന്നാണ് ഇപ്പോഴറിയുന്ന സൂചനകള്‍ .
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു സംഭവത്തില്‍ അന്വേഷണം നേരിടേണ്ട സാഹചര്യം സര്‍ക്കാറിന് തന്നെ നാണക്കേടാവുമെന്ന് കണ്ടായിരുന്നുവത്രെ അന്യോഷണം അട്ടിമറിച്ചതിനു പിന്നില്‍ എന്നും സൂചനയുണ്ട്.
ഔദ്യോഗികമായി ഒരു അന്വേഷണത്തിന് ഈ നിലപാട് തടസ്സമായെങ്കിലും സ്വന്തം നിലക്ക് രഹസ്യമായി ഹണി ട്രാപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിരുന്നതായാണ് സൂചന.അപ്പോല്‍ മുന്‍ സര്-ക്കാരിന്റെ കാലത്തു നടന്ന ഈ അഴിമതികള്‍ അന്നത്തെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും അറിവും ചിലരെങ്കിലും ഇതിലെ ഇരകളാവുകയും ചെയ്യപ്പെട്ടു എന്നതും ഞെട്ടിക്കുന്നതും ഭീതിജനകവും ആണ് .അവ അന്യോഷിക്കേണ്ടിയിരിക്കുന്നു.
ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് മടിക്കുന്നു ?
ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് മടിക്കുന്നു. ഈ ആരോപണത്തില്‍ ഒരു ഇടത് നേതാവും ഉള്‍പെട്ടിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് ഇടത് സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുന്നു. ചോദിക്കേണ്ടത് ഈ നാട്ടിലേ ജനങ്ങളും പ്രത്യേകിച്ച് ഇടത് പ്രവര്‍ത്തകരുമാണ്.കോടികള്‍ കൈകൂലി വാങ്ങി മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കി. കൈരളി ചാനലിനും മംഗളത്തിനും ഈ വിഷയങ്ങള്‍ സംഭവങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ തെളിവുകള്‍ കിട്ടി എന്നും ഞങ്ങങ്ങള്‍ക്ക് സൂചനയുടെ .പക്ഷേ അവര്‍ അത് വെളിച്ചം കാണാതെ പൂഴ്ത്തിയിരിക്കാം .എല്ലാവര്‍ക്കും കിട്ടാനുള്ളത് കിട്ടി. എന്നാല്‍ ഇടത് സര്‍ക്കാരോ? എങ്ങിനെ കരുതണം?
പിണറായി വിജയന്‍ തയ്യാറാണോ? ഞങ്ങള്‍ തെളിവ് തരാം
മാധ്യമ പ്രവര്‍ത്തകായി വന്ന് കേരളത്തേ വിഴുങ്ങിയ പെണ്‍കുട്ടി നേടിയത്, സിഡ്കോയില്‍ നിയമനങ്ങള്‍, പദ്ധതികള്‍, കെ.ടി.ഡി.സിയില്‍ നടത്തിയ ഇടപാടുകള്‍, നിയമനങ്ങള്‍, വ്യവസായ വകുപ്പില്‍ നടന്ന നിരവധി ഇടപാടുകള്‍, മന്ത്രിമാരുമായി യി ബന്ധപ്പെടുത്തുന്ന വ്യവസായി വകുപ്പിലെ പേഴ്സണല്‍ സ്റ്റാഫുമാരുടെ ബ്ളൂ ട്രാപ്പുകള്‍, വിഴിഞ്ഞം പദ്ധതിയില്‍ സെരട്ടറീ തല ഉന്നത ഉദ്യോഗസ്ഥന്‍ വഴി കയറി കൂടി ഇടപാടുകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് തീരുമാനിച്ചതില്‍ ശക്തയായ മാധ്യമ വേശ്യയായി വന്ന പെണ്‍കുട്ടിയുടെ ചെയ്തികള്‍, പബ്ളിക്ക് റിലേഷന്‍സ് സ്വകാര്യ കമ്പിനിയാക്കാനുള്ള ശ്രമം .ചെക്ക് ഇസ്ഷ്യു ചെയ്യുന്ന ഐ എ എസ് ഉദ്യോഗസ്ത്തന്‍ … ഇതിന്റെ എല്ലാം രേഖകളും സംഭാഷണങ്ങളും വീഡിയോ സഹിതം ഞങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറാം. പ്രിയപ്പെട്ട ധീരനായ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇനിയും ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തൊക്കെയാണ് വേണ്ടത്. ധൈര്യമുണ്ടോ മുഖ്യമന്ത്രി ഈ നിക്രുഷ്ട പ്രവര്‍ത്തികളെ ‘നിങ്ങളെ ധീരനായി കാണുന്ന ഈ കേരള സമൂഹത്തിനു മുന്നില്‍ ഈ ക്രമവിരുദ്ധ അഴിമതിയുടെ വിവരങ്ങള്‍ അന്യോഷിച്ച് കുറ്റവാളികള്‍ക്ക് എതിരെ നടപടി എടുക്ക്കാന്‍ ?ഇപ്പോള്‍ അങ്ങ് ഒരു നടപടിക്ക് മുതിര്‍ന്നാല്‍ ഞങ്ങള്‍ എല്ലാ രേഖകളും പുറത്തുവിട്ട് കേസിന്റെ രഹസ്യങ്ങള്‍ നശിപ്പിക്കില്ല. കേരള ഭരണത്തില്‍ നടന്ന വന്‍ അട്ടിമറി അന്വേഷിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഓരോ വന്‍ സംഭവ വികാസങ്ങളും ഓഡിയോ ആയും സാക്ഷാല്‍ വീഡിയോ ആയും പുറത്തുവരും. അവ ഒരു പക്ഷേ കേരളത്തിന്റെ പൊതുസമൂഹത്തില്‍ പൊട്ടുന്ന വലിയ ബോമ്ബായിരിക്കും .സരിതയല്ലായിരുന്നു കേരളത്തെ നശിപ്പിച്ചത് ..അതിലും വലിയ സുന്ദരിയുടെ മുന്നില്‍ കേരള സമ്-സ്ഥാനം തന്നെ വീണു നശിക്കുകയായിരുന്നു.