അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെയുമായി വനിതാ വ്യവസായി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി: ജീവനൊടുക്കിയത് സുന്ദരിയായ യുവ വ്യവസായി; കുട്ടിയുടെ അച്ഛൻ ആരാണ് എന്നറിയില്ലെന്നു മാധ്യമങ്ങൾ

ഹോങ്ങോങ്: ഹോങ്കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂൺ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ഹോങ്കോംഗിലെ വ്യാപാര പ്രമുഖ ലുവോ ലിൽ ആണ് ആത്മഹത്യ ചെയ്തത്. ഇരുവരെയും ലുവോയുടെ അപാർട്ട്‌മെന്റിന് താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ലുവോയുടെ കുഞ്ഞിൻറെ പിതാവ് ആരാണെന്ന് ഇനിയും വ്യക്തമല്ല. അടുത്തിടെയാണ് സിംഗിൾ മദർ എന്ന് സമൂഹമാധ്യമങ്ങളിൽ ലുവോ തുറന്നുപറഞ്ഞത്. സമൂഹമാധ്യമങ്ങളിലും മറ്റുള്ളവരുമായും ഏറെ സന്തോഷത്തോടെ ഇടപെട്ടിരുന്നു മുപ്പത്തിനാലുകാരിയുടെ ആത്മഹത്യ ഞെട്ടലോടെയാണ് ബിസിനസ് ലോകം നിരീക്ഷിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക മുൻപാണ് പെൺകുഞ്ഞിനൊപ്പമുള്ള ചിത്രം ദൈവത്തിൽ നിന്നുള്ള ദാനമെന്ന കുറിപ്പോടെ ലുവോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതത്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ വിജയകരമായ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻറെ ചെയർമാൻ കൂടിയായിരുന്നു ലുവോ. 28ാം വയസിൽ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് സംരംഭക എന്ന നിലയിൽ അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു.
ഹിലരി ക്ലിൻറൺ അടക്കമുള്ള പ്രശസ്തരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.

ലുവോയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവശേഷമുള്ള വിഷാദമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top