ബെയ്ജിങ്: ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞ ഭാര്യ പെണ്‍കുട്ടിക്ക് നല്‍കിയത് ക്രൂരമായ ശിക്ഷ. ഭര്‍ത്താവിന്റെ രഹസ്യ കാമുകിയെന്ന് പറയുന്ന പെണ്‍കുട്ടി തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ശിക്ഷ ഒരിക്കലും അംഗീകാരിക്കാവുന്നതല്ല. നടുറോഡില്‍വെച്ച് പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. ജനങ്ങള്‍ നോക്കി നില്‍ക്കെ യുവതിയെ ഒരു സംഘം സ്ത്രീകള്‍ വിവിസ്ത്രയാക്കുകും ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം പ്രദേശത്ത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നിരവധി പേര് സ്ത്രീകളുടെ നടപടിയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
യുവതിയെ ക്രൂരമായി നിലത്തിട്ട് ചവിട്ടുകയും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിലുണ്ട്. അഞ്ചോളം വരുന്ന സ്ത്രീകളാണ് യുവതിയെ മര്‍ദ്ദിക്കുന്നത്. വിവസ്ത്രയാക്കിയ ശേഷം ദൃശ്യങ്ങള്‍ സംഘത്തിലുള്ള സ്ത്രീകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.