പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് മനോരോഗിയാക്കി !!അർദ്ധരാത്രിയിൽ മൂന്ന് അപരിചിതരായ പുരുഷൻമാർ മുറിയിലെത്തി, പിതാവിന്റെ സാന്നിധ്യത്തില്‍ മരുന്ന് കുത്തിവച്ചു. മാതാപിതാക്കള്‍ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

കൊച്ചി:പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ഹൈക്കോടതി ഇടപെടലിലൂടെ പെൺകുട്ടിയെ മോചിപ്പിച്ചു. ആശുപത്രിയിൽ പെണ്‍കുട്ടി നേരിട്ടത് കടുത്ത പീഡനം .പൈങ്കുളം എസ്.എച്ച് ആശുപത്രിക്കെതിരെയും കൂത്താട്ടുകുളത്തെ സന്തുല ആശുപത്രിക്കെതിരെയും കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കും.പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് പെൺകുട്ടിയെ മനോരോഗിയാക്കാൻ ശ്രമിച്ചു എന്ന് പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.അര്‍ധരാത്രി വീട്ടിലെ കിടപ്പു മുറിയിലെത്തിയ മൂന്ന് പുരുഷ നഴ്സുമാര്‍ മരുന്ന് കുത്തിവച്ച് മയക്കിയാണ് തന്നെ കടത്തിക്കൊണ്ടുപോയതെന്നെ പെണ്‍കുട്ടി പറഞ്ഞു. ഇതിലെ രണ്ടുപേര്‍ തൊടുപുഴ പൈങ്കുളം സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സുമാരാണ്. പിതാവിന്റെ സാന്നിധ്യത്തിലാണ് ബലമായി മരുന്നു കുത്തിവെച്ചതെന്നും പെൺകുട്ടി പറഞ്ഞു. ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തില്‍ പൂട്ടിയിട്ട് നിരവധി മരുന്നുകള്‍ നല്‍കിയെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

എട്ടു വര്‍ഷത്തോളമായി ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങുകയായിരുന്ന എന്നെ ബലമായി പിടിച്ച ആശുപത്രിയിലാക്കുകയായിരുന്നു. അപരിചതരായ മൂന്ന് പുരുഷന്‍മാര്‍ റൂമിലെത്തി മരുന്ന് കുത്തിവച്ച് കെട്ടിയിട്ടാണ് എന്നെ മെന്റല്‍ ഹോസ്പിറ്റലിലാക്കിയത്. ആദ്യം എസ്.എച്ച് ഹോസ്പിറ്റലിലാണ് അഡ്മിറ്റാക്കിയത്. അവിടെ അഡ്മിറ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ബോധം വന്നത്. ഓര്‍മ വന്നപ്പോള്‍ എന്നെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് ചോദിച്ചെങ്കിലും ആരും മറുപടി തന്നില്ല. ആ സമയത്ത് എന്നെ കട്ടിലില്‍ കെട്ടിയിട്ട നിലയിലായിരുന്നു. അവര് അതിന് ശേഷം ആഹാരമൊന്നും തന്നില്ല. പ്രാഥമിക കാര്യങ്ങള്‍ പോലും കട്ടിലിലാണ് ചെയ്തത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷമാണ് ഭക്ഷണം തന്നത്. രണ്ട് ദിവസം മരുന്ന് കുത്തിവച്ചു. ഡോക്ടറെ കാണാന്‍ അനുവദിച്ചില്ല. ഡോ.കുരുവിളയാണ് എന്റെ ഡോക്ടര്‍. അദ്ദേഹത്തെ വീട്ടുകാര്‍ക്ക് മുന്‍പരിചയമുള്ളതുകൊണ്ടാണ് ആ ഹോസ്പിറ്റലില്‍ കൊണ്ടുവന്നത്. വീട്ടുകാര്‍ ഇടക്കിടക്ക് കാണാന്‍ വരും. പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് പറയും. ഞാനത് സമ്മതിക്കാത്തതുകൊണ്ട് ഭീഷണിപ്പെടുത്തും. ഞങ്ങളെ രണ്ട് പേരെയും കൊന്നുകളയുമെന്ന് പറയും. ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. ഒരു മാസം ആശുപത്രിയിലുണ്ടായിട്ടും മൂന്ന് തവണയാണ് ഡോക്ടറെ കണ്ടിട്ടുള്ളത്. ഒരു കൌണ്‍സിലിംഗ് പോലും തന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരെ എതിര്‍ത്താല്‍ പുറംലോകം കാണാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസിലായി. പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറാമെന്ന് പിന്നീട് ഞാന്‍ പറഞ്ഞു. പിറ്റേദിവസം എന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എനിക്ക് മെഡിസിന്‍ കൂട്ടിത്തന്നു. സംസാരിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ശരിക്കും പാരലൈസ്ഡ് ആയ പോലെ തോന്നി.

Top