സൂപ്പില്‍ മൂത്രമൊഴിക്കുന്ന റെസ്റ്റോറന്റ് ഉടമ: ഭക്ഷണത്തില്‍ നിന്ന് ദുര്‍ഗന്ധം, സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച

ചൈനീസ് റെസ്‌റ്റോറന്റില്‍ നിന്നും സൂപ്പ് വാങ്ങി കഴിച്ചവര്‍ക്ക് ഇതുവരെയില്ലാത്ത ഗുര്‍ഗന്ധം അനുഭവപ്പെട്ടു. റെസ്റ്റോറന്റ് ജീവനക്കാരോട് പരാതിപെട്ടതോടെ സംഗതി കാര്യമായി. സിസിടിവി ദൃശ്യം പരിശോധിക്കാന്‍ ഭക്ഷണം കഴിക്കാന്‍ വന്നവര്‍ ആവശ്യപ്പെട്ടു. സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. റെസ്റ്റോറന്റ് ഉടമ സൂപ്പില്‍ മൂത്രമൊഴിക്കുന്നു. ചൈനയിലെ ഒരു റെസ്‌റ്റോറന്റ് ഉടമയായ ഹൈകൗ ആണ് ഇങ്ങനെ ചെയ്തത്. സൂപ്പില്‍ നിന്നും വൃത്തികെട്ട മണം വന്നതോടെയാണ് കഴിക്കാന്‍ വന്നവര്‍ ശ്രദ്ധിക്കുന്നത്. എന്തു മണമാണെന്ന് ജീവനക്കാരോട് ചോദിച്ചു. അവര്‍ക്കും അതിനെക്കുറിച്ച് ധാരണയില്ലായിരുന്നു. തുടര്‍ന്നാണ് സിസിടിവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. രാവിലെയാണ് സംഭവം നടന്നത്. റെസ്റ്റോറന്റ് ഉടമ ഷോപ്പിലേക്ക് കയറുന്നതും ഉള്ളിലേക്ക് പോകുന്നതും ദൃശ്യത്തില്‍ കാണാം. റെസ്‌റ്റോറന്റിലെ അടുക്കളയിലേക്ക് ചെന്ന ഉടമ സൂപ്പ് പാത്രം തുറന്നു നോക്കുന്നതും പിന്നീട് മൂത്രമൊഴിക്കുന്നതുമാണ് ദൃശ്യത്തില്‍ ഉള്ളത്. പാന്റിന്റെ സിമ്പ് ഊരുന്നതും ഇടുന്നതും വ്യക്തമായി കാണാം. സംഭവം പുറത്തായതോടെ പോലീസ് ഉടമയ്‌ക്കെതിരെ കേസെടുത്തു.

Top