ബരാക് ഒബാമയുടെ മകള്‍ റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്യുന്നു!

obama-daughter-z

വാഷിംഗ്ടണ്‍: അമേരിക്കന്‍ നഗരത്തില്‍ ഒരു വ്യത്യസ്തമായ ഒരു കാഴ്ച കണ്ട ഞെട്ടലിലാണ് പലരും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മകള്‍ സാഷ മാര്‍ത്താസ് റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്യുന്നു. കേട്ടാല്‍ വിശ്വസിക്കുമോ? ബരാക് ഒബാമയും ഭാര്യ മിഷെല്‍ ഒബാമയും അവധി ആഘോഷിക്കുമ്പോോള്‍ മകള്‍ പണിയെടുക്കുകയാണ്.

വൈന്‍യാര്‍ഡിലെ നാന്‍സിസ് റസ്റ്റോറന്റിലാണ് വെയിറ്ററായി ജോലി ചെയ്യുന്നത്. ഫ്രൈഡ് സീഫുഡും മില്‍ക്ക് ഷെയ്ക്കും വിതരണം ചെയ്യുന്ന റസ്റ്റോറന്റാണിത്. അവധിക്കാല ജോലിയെന്ന നിലയിലാണ് സാഷ ഈ അനാകര്‍ഷകമായ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ അവധിക്കാലം തുടങ്ങിയതോടെ സമ്മര്‍ ജോലി തേടി നടക്കുകയാണ് പാശ്ചാത്യ ലോകത്തെ വിദ്യാര്‍ത്ഥികള്‍. നീല ടി-ഷര്‍ട്ടും തൊപ്പിയു കാക്കി ബാങ്ക്‌സും ധരിച്ച് ശ്രദ്ധയോടെ ജോലി ചെയ്യുന്ന സാഷയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിശന്ന് വലഞ്ഞെത്തുന്ന കസ്റ്റമര്‍മാരില്‍ നിന്നും സാഷ ഡിഷുകള്‍ക്കായി ഓര്‍ഡര്‍ സ്വീകരിച്ച് വിതരണം ചെയ്യുന്നത് ആവേശത്തോടെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

50939_1470368215

റസ്റ്റോറന്റില്‍ സാഷയുടെ മുഴുവന്‍ പേരായി നല്‍കിയിരിക്കുന്നത് നതാഷ എന്നാണ്.ഇവിടെ ഒബാമയുടെ പുത്രിയുടെ സംരക്ഷണത്തിനായി ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ സദാ ജാഗരൂകരാണ്.മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ അവധിക്കാലം ചെലവഴിക്കാനെത്തുമ്പോള്‍ ഒബാമയുടെ കുടുംബം പതിവായി വരുന്ന റസ്റ്റോറന്റാണ് നാന്‍സിസ്.ഇതിന്റെ ഉടമയായ ജോയ് മൗജാബെര്‍ ഒബാമ യുടെ കുടുംബസുഹൃത്തുമാണ്. അതിരാവിലെ നാല് മണിക്കൂര്‍ ഷിഫ്റ്റിലാണ് സാഷ ഇവിടെ ജോലി ചെയ്യുന്നത്. ശനിയാഴ്ച വരെയാണ് സാഷ ഇവിടെ ജോലി ചെയ്യുന്നത്. തുടര്‍ന്ന് അച്ഛനുമ്മയ്ക്കും ചേച്ചിയായ മലിയയ്ക്കുമൊപ്പം അവധിക്കാല ആഘോഷത്തില്‍ സാഷയും ഭാഗഭാക്കാകും.

കഴിഞ്ഞ വീക്കെന്‍ഡില്‍ സാഷയും മൂത്ത സഹോദരി മലിയയും ഷിക്കാഗോയിലെ വാര്‍ഷിക ലോലപലൂസ മ്യൂസിക് ഫെസ്റ്റിവലിനെത്തിയത് ശ്രദ്ധേയമായിരുന്നു. ഇവിടെ വച്ച് മലിയ തികച്ചും ഗ്ലാമറാസ രീതിയില്‍ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് മാദ്ധ്യമശ്രദ്ധയാകര്‍ഷിച്ചിരുന്നു. മിഡ്‌റിഫ്-ബേറിങ് ട്യൂബ് ടോപ്പും ഒരു ജോഡി കട്ട്ഓഫ് ജീന്‍ ഷോര്‍ട്ട്‌സുകളും ധരിച്ചായിരുന്നു മലിയയുടെ പ്രകടനം. സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്കൊപ്പം ഈ 18കാരി മിക്ക ദിവസങ്ങളിലും ഫെസ്റ്റിവലിനെത്തിയിരുന്നു.

വ്യാഴാഴ്ച രാത്രിയും മലിയ നോര്‍വീജിയന്‍ ഡിജെ കാഷ്‌മെറെ കാറ്റില്‍ നൃത്തം ചെയ്തിരുന്നു. രണ്ട് ടേമുകള്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്നപ്പോഴും ഒബാമ തന്റെ മക്കളെ കവിയുന്നതും സാധാരണ നിലയില്‍ വളര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.മലിയയും നിരവധി സമ്മര്‍ ഇന്റേന്‍ഷിപ്പുകള്‍ നിര്‍വഹിച്ചിട്ടുണ്ട്. അവയില്‍ പലതും ഗ്ലാമറസായ ജോലികളായിരുന്നു. ഇതിന്റെ ഭാഗമായി ഹാലെ ബെറി ടെലിവിഷന്‍ സീരീസ് എക്സ്റ്റന്റ്, ലെന ഡന്‍ഹാംസ് എച്ച്ബിഒ സീരീസ് ഗേള്‍സ് തുടങ്ങിയവയില്‍ മലിയ പ്രവര്‍ത്തിച്ചിരുന്നു.

Top