ഹോട്ടലുകാരെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാങ്ങാൻ ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​യെ ഇ​ട്ട് യുവാവ്

റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം സ്വ​ന്ത​മാ​ക്കു​വാ​ൻ ച​ത്ത എ​ലി​യെ ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ ഇ​ട്ട​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ബെ​യ്ജിം​ഗി​ലെ പ്ര​സി​ദ്ധ റ​സ്റ്റ​റ​ന്‍റാ​യ ഹാ​യ്ഡി​ലാ​വോ​യി​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യ്ക്കൊ​പ്പ​മെ​ത്തി​യ​ത്. ഓ​ർ​ഡ​ർ ചെ​യ്ത് ഇ​വ​ർ​ക്ക് 20 മി​നിറ്റിനു​ള്ളി​ൽ ഭ​ക്ഷ​ണം ല​ഭി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ നി​ന്നും എ​ലി​യെ ല​ഭി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് ബ​ഹ​ളം വ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​ർ വേ​റെ ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​നാ​യി റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​ർ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ നിയമനടപടി ഒഴിവാക്കണമെങ്കിൽ ത​നി​ക്ക് അ​ഞ്ച് കോ​ടി രൂ​പ തരണമെന്ന് ഇയാൾ വാശിപിടിച്ചു. ഇതോടെ റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​ർ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ താ​ൻ ത​ന്നെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​യെ ഇ​ട്ട​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. റ​സ്റ്ററ​ന്‍റ് അ​ധി​കൃ​ത​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നാ​ണ് താ​ൻ ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്നും ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top