ഇടുക്കി കലക്ടറേറ്റിലെത്തിയ വീട്ടമ്മ കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

തൊടുപുഴ: ഇടുക്കി കലക്ടറേറ്റില്‍ വീട്ടമ്മ പെട്രോളൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെറുതോണി ടൗണില്‍ താമസിക്കുന്ന സാലി ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു ഇടുക്കി പൊലീസ് അറിയിച്ചു. കൈയില്‍ പെട്രോള്‍ കരുതിയാണ് സാലി കലക്ട്രേറ്റിലെത്തിയത്. അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണു സാലി കലക്ടറേറ്റ് വളപ്പിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. പൊലീസ് എത്തി തീ കെടുത്തി. സാലിയെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.

Top