സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ അത് രമ്യ ഹരിദാസല്ലാതെ മറ്റാരുമല്ല. ദിവസങ്ങളായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയാകുകയാണ് രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇപ്പോള്‍ ദീപ നിശാന്തിന്റെ പരിഹാസമാണ് ചര്‍ച്ചയായിരിക്കുന്നത്. രമ്യ ഹരിദാസ് വേദികളില്‍ പാട്ടുപാടുന്നതിനെക്കുറിച്ചായിരുന്നു ദീപ എഴുതിയത്.
എന്നാല്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടതുപോലാണ് കാര്യങ്ങള്‍. ദീപയുടെ പോസ്റ്റിലെ അവഹേളനവും ജാതി ചിന്തയും സിപിഎം അണികളെ വരെ രമ്യക്ക് അനുകൂലമായി എഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് രമ്യയ്ക്കുവേണ്ടിയുള്ള ശബ്ദം ഉയര്‍ന്നത്. രമ്യ ജയിച്ചുകാണണമെന്ന് ദേശത്തും വിദേശത്തും ഉളളവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ്. ഈ ഐക്യദാര്‍ഢ്യം പികെ ബിജിവിനെതിരായ വോട്ടായി മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലേയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് രമ്യ ഹരിദാസിന്റേത്. വളരെ താഴേത്തട്ടില്‍നിന്നും സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന്
അധികാര സ്ഥാനങ്ങളില്‍ എത്തിയ വനിതയായാണ് രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. അതിനാല്‍ത്തന്നെ രമ്യ ഹരിദാസിനെ ആവേശത്തോടെയാണ് ആലത്തൂരിലെ കോണ്‍ഗ്രസുകാര്‍ വരവേറ്റത്.
രമ്യ ഹരിദാസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ പികെ ബിജുവിന് ആലത്തൂരില്‍ ഇത് മൂന്നാം അങ്കമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് തന്നെ ബിജുവിനെതിരെ പാര്‍ട്ടിയില്‍തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മറ്റ് രണ്ട് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നല്‍കിയതിനാലാണ് ബിജുവിനും സീറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ മണ്ഡലത്തിലെ നേതൃത്വവും ജനങ്ങളും ബിജുവിന് എതിരായ വികാരത്തിലാണ്.
ഇപ്പോള്‍ രൂപപ്പെട്ട അവസരം രമ്യ ഹരിദാസിന് അനുകൂലമാകുകയാണ്. ദലിത് നേതാക്കളും മറ്റ് എഴുത്തുകാരും ഉള്‍പ്പെടെ രമ്യയുടെ വിജയത്തിനായാണ് ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നത്. രമ്യയുടെ വിജയ സാധ്യത മൂര് ശതമാനത്തോട് അടുക്കുന്ന കാഴ്ച കോണ്‍ഗ്രസ് അണികളിലും ആവേശമുയര്‍ത്തുകയാണ്. വര്‍ദ്ധിതവീര്യത്തോടെ അവര്‍ രമ്യക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. ആലത്തൂരിന്റെ മണ്ണില്‍ അട്ടിമറി വിജയവുമായി രമ്യ വിജയക്കൊടി പാറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.