ഹൈദരാബാദ്: ഭാര്യയുടെ ശകാരത്തെ തുടര്‍ന്ന് മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പെണ്‍സുഹൃത്തുമായി തുടര്‍ച്ചയായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തതില്‍ ശകാരിച്ചതിനാണ് യുവാവ് അത്മഹത്യ ചെയ്തത്. സെക്കന്തരാബാദില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഇലട്രീഷനായിരുന്ന ശിവകുമാര്‍ (27)ആണ് മരിച്ചത്. ഇയാളുടെ മരണത്തെ തുടര്‍ന്ന് പെണ്‍സുഹൃത്തായ വെണ്ണലയും ആത്മഹത്യ ചെയ്തു.
വെണ്ണലയുമായി ശിവകുമാര്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭാര്യ ശിവകുമാറിനെ ശകാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വീടിനുള്ളില്‍ ശിവകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. ശിവകുമാര്‍ മരിച്ച വിവരമറിഞ്ഞ് മനോവിഷമത്തിലായ വെണ്ണല വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഗസ്റ്റ് 15 നായിരുന്നു ശിവകുമാറിന്റെ വിവാഹം. വാട്‌സാപ്പ് ചാറ്റിംഗുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മില്‍ നിരന്തരം കലഹച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.