ആദ്യ ശമ്പളവുമായി സന്തോഷത്തോടെയെത്തിയ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കുത്തിക്കൊന്നു

കേരളപുരം: ഭര്‍ത്താവുമായി പിണങ്ങി ഒമ്പതു മാസമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തികൊന്നു. കൊലപാതകത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു. കേരളപുരം വേലംകോണം ജയശ്രീ നിവാസില്‍ നുജുമുദ്ദിന്റെ മകള്‍ സുമിന(29) യാണു ഭര്‍ത്താവ് ഇടപ്പള്ളിക്കോട്ട മല്ലശേരി വടക്കേതില്‍ നിഷാദ്(29) കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു മാസമായി ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി സുമിനയുടെ വീട്ടില്‍ എത്തിയ ഭര്‍ത്താവ് ഇവരുമായി വഴക്കിട്ടു. കൂടാതെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നു കൈയില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട് വയറ്റില്‍ കുത്തിയ ശേഷം സുമിനയെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയായിരുന്നു. സുമിനയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടി എത്തി. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മാസം മുമ്പ് സുമിന കേരളപുരത്തുള്ള ആയൂര്‍വേദ ഔഷധശാലയില്‍ ജോലിക്കു ചേര്‍ന്നിരുന്നു. തുടര്‍ന്നു ലഭിച്ച് ആദ്യ ശമ്പളവുമായി സഹോദരനു മൊബൈല്‍ ഫോണ്‍ റിഛാര്‍ജ് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തേയ്ക്ക് ഇറങ്ങിയ സമയത്താണു കുത്തേറ്റത്. പിണങ്ങിക്കഴികയായിരുന്നു എങ്കിലും നിഷാദ് എന്നും സുമിനയെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യയെ കുത്തുമ്പോള്‍ ഇയാള്‍ ‘നിനക്ക് എന്നെ വേണ്ട അല്ലേടി എന്ന് അലറി’രുന്നാതായി നാട്ടുകാര്‍ പറയുന്നു.

Top