
പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടന്‍ നായരാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.