ഫോണിന്റെ പാസ് വേര്‍ഡ് നല്‍കിയില്ല: യുവാവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ചു

മൊബൈല്‍ ഫോണ്‍ ദാമ്പത്യത്തിലെ വില്ലനാകാുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. ഇപ്പോഴിതാ ഭാര്യയുടെ കൈകൊണ്ട് മരണം ഏറ്റുവാങ്ങേണ്ട അവസ്ഥയില്‍ ഒരു ചെറുപ്പക്കാരനെ എത്തിച്ചിരിക്കുകയാണ് മൊബൈല്‍ ഫോണ്‍. ഫോണിന്റെ പാസ്വേര്‍ഡ് നല്‍കാത്തതിന് ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി.

ഇന്‍ഡോനേഷ്യയിലാണ് സംഭവം. ദേദി പൂര്‍ണ്ണാമ്മയെന്ന 26 വയസുള്ള യുവാവാണ് 25 കാരി ഭാര്യ ഇന്‍ഹാം കാഹ്യാനിയുടെ കൈ കൊണ്ട് മരണമടഞ്ഞത്. ദേദി പൂര്‍ണ്ണാമ്മയുടെ ഫോണിന്റെ പാസ്വേര്‍ഡ് ഭാര്യ ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഫോണെടുത്ത് ഭാര്യ പരിശോധിക്കുന്ന സമയത്ത് പൂര്‍ണ്ണാമ്മ വീടിന്റെ മേല്‍ക്കൂര നന്നാക്കുകയായിരുന്നു. പാസ്വേര്‍ഡ് നല്‍കാന്‍ സാധിക്കില്ലെന്ന് പൂര്‍ണ്ണാമ്മ പറഞ്ഞതോടെ കലഹമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലഹം മൂത്തപ്പോള്‍ ഇയാള്‍ താഴെയിറങ്ങി വന്ന് ഭാര്യയെ അടിച്ചു. ഇതില്‍ പ്രകോപിതയായ കാഹ്യാനി പെട്രോള്‍ പൂര്‍ണ്ണാമ്മയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. വീട്ടില്‍ നിന്നും നിലവിളിയും തീയും ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിയെത്തി. തീയണച്ച ശേഷം പൂര്‍ണ്ണാമ്മയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എണ്‍പത് ശതമാനത്തോളം പൊള്ളല്‍ ഏറ്റിരുന്നു. രണ്ടുദിവസത്തിനകം പൂര്‍ണ്ണാമ്മ ആശുപത്രിയില്‍ മരണമടഞ്ഞു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top