ഹൈദരാബാദ്: കൈ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ ഒന്‍പതു വയസുകാരി ചികിത്സ പിഴവ് മൂലം മരിച്ചു. തെലങ്കാനയിലെ സംഗറെഡിയിലാണ് സംഭവം. വീഴ്ചയില്‍ കൈയ്ക്ക് പൊട്ടലുണ്ടായ പെണ്‍കുട്ടിയെയും കൂട്ടി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഒന്‍പതു വയസുകാരിയായ വര്‍ഷിദയാണ് ഓവര്‍ അനസ്‌തേഷ്യയെ തുടര്‍ന്ന് മരിച്ചത്.
കുട്ടിയെ പരിശോധിച്ച ശേഷം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ പറയുകയായിരുന്നു. തുടര്‍ന്ന് അമിതമായി അനസ്ത്യേഷ്യ നല്‍കിയതുമൂലമാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അമിതമായ അനസ്ത്യേഷ്യ പ്രയോഗം മൂലം ബോധരഹിതയായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുളള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: child dead hyderabadh, girl death hyderabadh, hyderabad, hyderabad hospital, hyderabadh girl death, hyderabadh hospital issue, medical treatment hyderabad