റേഡിയോ ജോക്കി സന്ധ്യ സിങ്ങിന്റെ മരണം; സൈനീകനായ ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: റേഡിയോ ജോക്കിയായിരുന്ന ഹൈദരാബാദ് സ്വദേശി സന്ധ്യ സിങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൈനീകനായ ഭര്‍ത്താവ് അറസ്റ്റില്‍.

സന്ധ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വൈഭവും കുടുംബവും സന്ധ്യയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ വൈഭവിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വൈഭവ് ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മരണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വൈഭവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട വൈഭവ് പ്രത്യേക പട്ടാള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആശുപത്രി വിട്ട ശേഷം പട്ടാള അധികൃതര്‍ വൈഭവിനെ ലോക്കല്‍ പോലീസിന് കൈമാറുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സെക്കന്ദരാബാദ് 54 ഇന്‍ഫെന്ററി ആര്‍മി ഡിവിഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.

Top