ഐ ഫോൺ നൽകിയില്ല: അഞ്ചു പെൺകുട്ടികൾ ചേർന്ന് 43 കാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പീഡനവും കൊലപാതകവും നടന്നത് കാർ പാർക്കിങ് ഏരിയയിൽ വച്ച്

ക്രൈം ഡെസ്‌ക്

ചിക്കാഗോ: ഐ ഫോൺ മോഷ്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു അഞ്ചു പെൺകുട്ടികൾ ചേർന്ന് ഏഴു കുട്ടികളുടെ പിതാവായ 43 കാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കാർ പാർക്കിങ് ഏരിയയിൽ വച്ച് വിവസ്ത്രനാക്കിയ യുവാവിനെ ലൈംഗിക അവയവത്തിൽ മുറിവേൽപ്പിച്ചും മർദിച്ചുമാണ് പെൺകുട്ടികൾ കൊലപ്പെടുത്തിയത്. ചിക്കാഗോ സ്വദേശിയായ ബുയോണോ സാഞ്ചസിനെയാണ് പെൺകുട്ടികൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമാി ബന്ധപ്പെട്ട് ഫോക്‌സ് ലേക്ക് കോർട്ണി എ ഷേർമാൻ എന്ന പെൺകുട്ടിയെയും, പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mur

18 ഉം 17 ഉം വയസായ രണ്ടു കുട്ടികളെ കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നു ചിക്കാഗോ പൊലീസ് അറിയിച്ചു. പിടിയിലായ കോർട്ണിയെയും കൂട്ടാളികളെയും ചിക്കാഗോ ട്രൈബ്യൂണിനു മുന്നിൽ ഹാജരാക്കി.

mur2
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ഐ ഫോൺ വിൽക്കുന്നതിനായി സാഞ്ചസ് പരസ്യം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 450 യുഎസ് ഡോളറിനു പെൺകുട്ടികളുമായി സാഞ്ചസ് ഫോൺ കച്ചവടം ഉറപ്പിച്ചു. റൗണ്ട് ലേക്ക് ബീച്ചിലെ കാർപാർക്കിങ്ങിൽ വച്ച് പണവും ഫോണും കൈമാറാമെന്നായിരുന്നു ഇവർ ധാരണയിൽ എത്തിയിരുന്നത്. എന്നാൽ, ഇവിടെ എത്തിയ പെൺകുട്ടികൾ ഒരു കവർ കാറിനുള്ളിലിരുന്ന സാഞ്ചസിനു കൈമാറിയ ശേഷം ഫോണും വാങ്ങി സംഭവ സ്ഥലത്തു നിന്നു രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, താൻ നിർദേശിക തുക കവറിലില്ലെന്നു കണ്ട സാഞ്ചസ് ഇവരെ തിരികെ വിളിച്ച് പണം ആവശ്യപ്പെട്ടു.

mur1
ഇതോടെ ക്ഷുഭിതരായ പെൺകുട്ടികൾ സാഞ്ചസിന്റെ കാറിന്റെ ചുറ്റിലും നിന്ന് അസഭ്യം പറയുകയും, സാഞ്ചസിനെ ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ല് തകർക്കാൻ ശ്രമിച്ച പെൺകുട്ടികൾ സാഞ്ചസിനെ കാറിനുള്ളിൽ നിന്നും വലിച്ചു പുറത്തിട്ടു. തടുക്കാൻ ശ്രമിച്ച സാഞ്ചസിന്റെ വസ്ത്രങ്ങൾ വലിച്ചു കീറിയ പെൺകുട്ടികൾ, ഇദ്ദേഹത്തിന്റെ ലൈംഗിക അവയവത്തിൽ തൊഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. ക്രൂരമായ ലൈംഗിക ആക്രമണവും പെൺകുട്ടികളിൽ നിന്നും ഇദ്ദേഹത്തിനു നേരിടേണ്ടി വന്നു. കൈകൾ പിന്നിലേയ്ക്കു വലിച്ചു കെട്ടിയ ശേഷമായിരുന്നു ഇദ്ദേഹത്തിനു നേരെയുള്ള പെൺകുട്ടികളുടെ ആക്രമണം. മൃതപ്രായനായി റോഡിൽ കിടന്ന സാഞ്ചസിനെ വഴിയിൽ ഉപേക്ഷിച്ച ശേഷം പെൺകുട്ടികൾ രക്ഷപെടുകയും ചെയ്തു. ചിക്കാഗോ കൗണ്ടി പൊലീസ് എത്തിയാണ് സാഞ്ചസിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.

Top