ഹോട്ട് സ്റ്റാര്‍ എമി ജാക്‌സണുമായി അടുത്തിടെ പ്രചരിപ്പിച്ച പ്രണയ ഗോസിപ്പിനോട് താരം തന്നെ പ്രതികരിക്കുന്നു. താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് എമി പറയുന്നു. അച്ഛനും വീട്ടിലെ പട്ടി പാബ്ലോയുമല്ലാതെ മറ്റു പുരുഷന്മാരൊന്നും തന്റെ ജീവിതത്തില്‍ ഇപ്പോഴിലില്ല.
മറ്റു പ്രണയവാര്‍ത്തകളൊക്കെ ആരോ ഒപ്പിച്ച കളി തമാശയാണെന്നും എമി പറഞ്ഞു. ഗായിക ചെറില്‍ കോളിന്റെ മുന്‍ ഭര്‍ത്താവും ഫ്രഞ്ച് ബിസിനസുകാരനുമായ ജീന്‍ ഫെര്‍നാര്‍ഡ് വെര്‍സിനിയും എമിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ഇരുവരും ആദ്യമായി തമ്മില്‍ കണ്ടതെന്നും അടുത്തിടെ ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ഇരുവരും ഒന്നിച്ചുവെന്നുമായിരുന്നു ഗോസിപ്പ് മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍.