ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് തട്ടിപ്പ് : കേസും ഭീഷണിയും കണ്ട് പിന്മാറില്ല – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : കേസും ഭീഷണിയും കണ്ട് പിന്മാറില്ലെന്നും ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകളുമായി തങ്ങള്‍ സജീവമായി ഉണ്ടാകുമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തില്‍ ഇരുനൂറോളം ബ്രാഞ്ചുകള്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗങ്ങളായ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയിരുന്നു. ഇതിനെതിരെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉടമ അനില്‍ കുമാറാണ് ഇരിഞ്ഞാലക്കുട പോലീസില്‍ പരാതി നല്‍കിയത്. 2018 ല്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം ഹൈ റിസ്ക്‌ വിഭാഗത്തില്‍പ്പെടുത്തിയ എന്‍.ബി.എഫ്.സി കമ്പിനിയാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്. ഇവിടെ ഇപ്പോഴും വന്‍ സാമ്പത്തിക തിരിമറിയാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യക്തമായ തെളിവുകളോടെയാണ് വാര്‍ത്ത നല്‍കിയതെന്നും ഭീഷണിയുടെ മുമ്പില്‍ മുട്ടുമടക്കില്ലെന്നും ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്), ജോണ്‍സണ്‍ കുര്യാക്കോസ്‌ (കുറുപ്പംപടി ന്യൂസ്) എന്നിവര്‍ പറഞ്ഞു.

നിക്ഷേപകരുടെ പണം അവരറിയാതെ വകമാറ്റി ഉടമയുടെ പേരിലാക്കിയതിനെതിരെ ചില നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസും ഭീഷണിയുമായിരുന്നു കമ്പിനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങളെ സമീപിച്ചിരുന്നുവെങ്കിലും കമ്പിനി ഉടമ ഇവരെയെല്ലാം സ്വാധീനിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികളെ സമീപിക്കുകയായിരുന്നു.

ഇതാണ് വാര്‍ത്തയായി ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെ പ്രതിരോധിക്കുവാന്‍ പി.ആര്‍ കമ്പിനി മുഖേന മാധ്യമ ക്വട്ടേഷനും ഉടമ അനില്‍ കുമാര്‍ നല്‍കി. യദു നാരായണന്‍ എന്ന വ്യാജ മാധ്യമ പ്രവര്‍ത്തകനാണ് ഈ ക്വട്ടേഷന്‍ എടുത്ത് സംഘടനയെയും ഭാരവാഹികളെയും ആക്ഷേപിച്ചത്.

Top