
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവായ കപില്‍ സിബല്‍ വീണ്ടും രംഗത്ത്. കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക് എന്ന് സൂചന .എഐസിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടി ഭരണഘടനവിരുദ്ധമെന്ന് വിമര്‍ശനം ശക്തമാകുന്നു . കത്തയച്ച നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്.കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പരസ്യ വിമര്‍ശനവുമായി കപില്‍ സിബല്‍ എത്തിയിരിക്കയാണ് . പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നിഷിദ്ധമാണെങ്കില്‍ ഭരണഘടന മാറ്റുന്നതാണ് നല്ലതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ XIX അനുസരിച്ച് കീഴ് ഘടകം മുതല്‍ തെരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെങ്കില്‍ അങ്ങനെ ആകട്ടെയെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ 23 അംഗങ്ങളില്‍ 12 പേരെ എഐസിസി നാമനിര്‍ദ്ദേശം ചെയ്യണമെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്. ഇത് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. നാമനിര്‍ദ്ദേശം ചെയ്യലാണ് പുതിയ രീതിയെങ്കില്‍, കോണ്‍ഗ്രസിന്റെ ഭരണഘടന മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
30 വര്‍ഷത്തിലേറെയായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് പാര്‍ട്ടിയുടെ ഭരണഘടനയെക്കുറിച്ച് നന്നായി അറിയാമെന്നും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വേണ്ടി നിലകൊള്ളേണ്ടതുപോലെ പാര്‍ട്ടിയുടെ ഭരണഘടനയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സിബല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയ 23 പേരില്‍ ഒരാളാണ് കപില്‍ സിബല്‍. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുമായുള്ള കപില്‍ സിബലിന്റെ ഭിന്നത രൂക്ഷമാകുന്നത്.