ഐജി ശ്രീജിത്തിന്റെ ഗുണ്ടാസ്‌ക്വാഡിനു കീഴില്‍ കൊച്ചിയിലെ അധോലോകം തരിപ്പണമായി

കൊച്ചി: നഗരത്തിലെ ഗുണ്ടകളെ ഒതുക്കാനുള്ള കൊച്ചി പോലീസിന്റെ നീക്കത്തിന് വന്‍ വിജയം. എറണാകുളം റേഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗുണ്ടാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളാണ് നഗരത്തില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. കൊച്ചിയിലെ ഗുണ്ടാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന വ്യാപകമായി ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രൂപികരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പും തീരുമാനിക്കുകയായിരുന്നു.

രാഷ്ട്രീയക്കാരുടെയും വന്‍ മാഫിയകളുടേയും പിന്തുണയോടെയാണ് കൊച്ചിയിയില്‍ ഗുണ്ടാമാഫിയ വളര്‍ന്ന് പന്തലിച്ചത്. മുന്ന് മുന്നണികളിലേയും പ്രമുഖര്‍ പലരും ഗുണ്ടാമാഫിയയുടെ രക്ഷകരായത് കൊച്ചിയിലെ ഗുണ്ടാവളര്‍ച്ചക്ക് കരുത്തേകി. എന്നാല്‍ രാഷ്ട്രീയം നോക്കാതെ ഗുണ്ടകളെ അടിച്ചമര്‍ത്താന്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് തീരുമാനിച്ചതോടെ പല പുലികള്‍ക്കും മടവിട്ട് പുറത്തിറങ്ങേണ്ടിവന്നു. ഗുണ്ടകളെ ഒതുക്കാനുള്ള നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കൂടിയായതോടെ കൊച്ചി ഗുണ്ടാവിമുക്തമാവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രുപികരിച്ചതിനുശേഷം മുപ്പതോളം കുപ്രസിദ്ധ ഗുണ്ടകളെ ജുഡിഷ്യല്‍ കസ്റ്റഡിയിലാക്കി കൊച്ചിയിലെ മുഴുവന്‍ ഗുണ്ടകളെ പോലീസ് നിരീക്ഷണത്തിലുമാക്കി. ലഹരി മയക്കുമരുന്ന മാഫിയകളെ പ്രത്യേകം നിരീക്ഷിച്ച് നടപടികളുമാരംഭിച്ചതോടെ കൊച്ചിയിലെ ഗുണ്ടകള്‍ അക്ഷരാര്‍ത്ഥത്തില്‍ കീഴടങ്ങുകയായിരുന്നു. കൊച്ചിയിലെ ഗുണ്ടകള്‍ക്ക് വേണ്ടി ഒരു രാഷ്ട്രീയക്കാരും പോലീസിലേക്ക് വിളിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഗുണ്ടാകേസില്‍ കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയക്കാരുള്‍പ്പെട്ട കേസില്‍ മുഖം നോക്കാതെ നടപടിയെടുത്തതിന് ഐജി ശ്രീജിത്തിന് പിണറായി വിജയന്റെ പിന്തുണകൂടിയായതോടെ ഗുണ്ടാ സ്‌ക്വാഡിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.

ഗുണ്ടാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമായതോടെ ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പാക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഐജിയുടെ ചുമതലയുള്ള മറ്റു ജില്ലകളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന് മതിപ്പ്
വളരുന്നതരത്തിലേക്ക് ഈ നടപടി ഗുണം ചെയ്തു. സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങളും മറ്റ് ക്രിമിനല്‍ കേസുകളിലും കുറവ് വന്നു. അതേ സമയം ഗുണ്ടകളെ ഒതുക്കിയ ഐജി ശ്രീജിത്തിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളപ്രചരണം നടത്താനും ചില ഗുണ്ടാ മാഫിയ ബിനാമി കൂട്ട്‌കെട്ട് ആസുത്രിതമായി നീക്കങ്ങള്‍ നടത്തുന്നുണ്ട.്

Top