കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പടുത്തുയര്‍ത്തിയ കോഴിക്കോട് നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴും. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനാണ് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ ഉത്തരവ്.
തീപിടുത്തം സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ സ്ഥാപനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം. നഗരപരിധിക്കുള്ളിലെ ചില ആശുപതികളുടെയും, ഫ്‌ളാറ്റുകളുടെയും പ്രവര്‍ത്തനം സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ്. ഇവര്‍ക്ക് നേരത്തേ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എന്നാല്‍ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശം ഭൂരിഭാഗം പേരും അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടാനുള്ള ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചത്.