IAS ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി..നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം..

തിരുവനന്തപുരം: സംസ്ഥാനത്തെ 4 കളക്ടർമാരുൾപ്പെടെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വനിത ശിശു വികസന വകുപ്പ് ഡയറക്ടറായ ടി വി അനുപമയെ പട്ടികവർഗ വികസന വകുപ്പിലേക്ക് മാറ്റി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും അനുപമയ്‌ക്ക് നൽകി.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും അനുപമയ്ക്ക് നൽകി. ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപ്പാർട്ട്​മെന്‍റിൽ നിന്ന്​ മുഹമ്മദ്​ വൈ സഫീറുള്ളയെ കേരള ജി എസ്​ ടി വകുപ്പിലേക്ക്​ മാറ്റി. ധനകാര്യസെക്രട്ടറി (റിസോഴ്സസ്) യുടെ ചുമതലയും അദ്ദേഹത്തിന് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്​ണനെ എംപ്ലോയ്​മെന്‍റ്​ ആൻഡ്​ ട്രെയിനിങ്​ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറായി നിയമിച്ചു. പ്രേംകുമാർ വി ആറാണ്​ മലപ്പുറത്തെ പുതിയ കളക്​ടർ. കണ്ണൂർ കളക്ടറായ സുഭാഷ്​ ടി വിയെ അഗ്രികൾച്ചർ ഡെവലപ്​മെന്‍റ്​ ഫാർമേഴ്​സ്​ വെൽഫയർ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറാക്കി. ചന്ദ്രശേഖറാണ്​ പുതിയ കണ്ണൂർ ജില്ല കളക്ടർ.

എറണാകുളം ജില്ല വികസന കമ്മീഷണറായ അഫ്​സാന പർവീണിനെ കൊല്ലം കളക്ടറായി നിയമിച്ചു. എ ഗീതയാണ്​ പുതിയ വയനാട്​ ജില്ലാ കളക്ടർ. കണ്ണൂർ വികസന കമ്മീഷണറായ സ്​നേഹിൽ കുമാർ സിങ്ങിനെ സംസ്ഥാന ഐ ടി മിഷനിലേക്ക്​ മാറ്റി. ഇതിന്​ പുറമേ ചില ഐ എ എസ്​ ഉദ്യോഗസ്ഥർക്ക്​ അധിക ചുമതലയും നൽകിയിട്ടുണ്ട്​.

വയനാട്​ ജില്ലാ കളക്​ടറായ അദീല അബ്​ദുള്ളയെ വനിത-ശിശു വികസന വകുപ്പ്​​ ഡയറക്​ടറായി നിയമിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതലയും അദീലയ്ക്കാണ്. തൊഴിലുറപ്പ്​ മിഷൻ ഡയറക്​ടറായ ഷാനവാസിനെ കൊച്ചിൻ സ്റ്റാർട്ടപ്പ്​ മിഷൻ ലിമിറ്റഡ്​ സി ഇ ഒയായി നിയമിച്ചു. കൊല്ലം കളക്​ടറായ അബ്​ദുൽ നാസറിനാണ്​ തൊഴിലുറപ്പ്​ മിഷൻ ഡയറക്ടറുടെ പുതിയ ചുമതല.

Top